ഇതുപോലെ ഉപയോഗമുള്ള ടിപ്പുകൾ വേറെയില്ല!! ഉപ്പും നാരങ്ങയും ഉണ്ടെങ്കിൽ ഇനി അടുക്കള ജോലി വളരെ എളുപ്പം.

ഉപ്പും വിനാഗിരിയും വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് സാധനങ്ങളാണ്. അതുകൊണ്ടുതന്നെ ഇവ രണ്ടും ഉണ്ടെങ്കിൽ ഇനി അടുക്കള ജോലികളെല്ലാം വളരെ പെട്ടെന്ന് ചെയ്തുതീർക്കാം. ആദ്യത്തെ ടിപ്പ് ദിവസവും ഉപയോഗിക്കുന്ന കത്തികൾ ഉപയോഗത്തിനുശേഷം കുറച്ച് നാരങ്ങയും ഉപ്പും ചേർത്ത് ഉരച്ച് കഴുകി വെക്കുകയാണെങ്കിൽ തുരുമ്പ് പിടിക്കാതെ വൃത്തിയോടെ എപ്പോഴും സൂക്ഷിക്കാം.

അതുപോലെ തന്നെ ഇടിയപ്പം ഉണ്ടാക്കുന്ന സ്റ്റീലിന്റെ സേവനാഴിയിൽ എല്ലാം തന്നെ വിടവുകളിൽ എപ്പോഴും തുരുമ്പ് വരാൻ സാധ്യത വളരെ കൂടുതലാണ് ഇത്തരം ഭാഗങ്ങളിൽ നാരങ്ങാനീരും ഉപ്പും ചേർത്ത് ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുകയാണെങ്കിൽ തുരുമ്പ് വളരെ പെട്ടെന്ന് തന്നെ പോയി കിട്ടും. സ്റ്റീലിന്റെ പെട്ടെന്ന് തുരുമ്പുപിടിക്കുന്ന പാത്രങ്ങളെല്ലാം തന്നെ ഇതേ രീതിയിൽ ഉപയോഗിച്ച വൃത്തിയാക്കാവുന്നതാണ്.

അടുത്ത ടിപ്പ് പച്ചക്കറികൾ എല്ലാം അരിയുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മരത്തിന്റെ പലകൾ കുറെ കഴിയുമ്പോൾ കറ പിടിക്കുന്നത് പതിവായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ കുറച്ച് ഉപ്പ് അതിനുമുകളിൽ വിതറി നാരങ്ങ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി. അതുപോലെ തന്നെ സ്റ്റീൽ പാത്രങ്ങളുടെ അടിയിൽ ഉണ്ടാകുന്ന കറുത്ത കറകൾ ഇല്ലാതാക്കുന്നതിനും ഉപ്പും വിനാഗിരിയും ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി.

അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുക വളരെയധികം വൃത്തിയോടെ പുതിയത് പോലെ പാത്രങ്ങൾ കാണപ്പെടും. ഇത്തരത്തിലുള്ള ചെറിയ പണികൾ ചെയ്തു തീർക്കുന്നതിന് ഇനി ഒരുപാട് സമയം എടുക്കേണ്ട ആവശ്യമൊന്നുമില്ല. Credit : infro tricks

Leave a Reply

Your email address will not be published. Required fields are marked *