വിഷാംശങ്ങൾ ഉത്പാദിപ്പിക്കുന്ന സസ്യങ്ങളാണ് വിഷ സസ്യങ്ങൾ എന്നറിയപ്പെടുന്നത്. മൃഗങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗം ആയിരിക്കണം ഈ വിഷാംശം. സസ്യസംരക്ഷണ സംയുക്തങ്ങളിൽ പലതും പ്രാണികളുടെ ഉപഭോഗത്തെ പ്രതിരോധിക്കുന്നു അത്തരം സസ്യങ്ങൾ കഴിക്കുന്ന മനുഷ്യർക്കും മറ്റ് മൃഗങ്ങൾക്കും മിതമായ അസുഖം മുതൽ മരണം വരെ ഉണ്ടാകുന്നു.
നമ്മൾ വീട്ടിൽ വളർത്തുന്ന ചില ചെടികൾ നമ്മളുടെ ജീവന് തന്നെ ഭീഷണി ആവാറുണ്ട്. ചെടികളുടെ ഗുണം നോക്കി അല്ല മേടിക്കുന്നത് അവയുടെ ഭംഗി നോക്കിയാണ് അതുകൊണ്ട് തന്നെ അവയ്ക്ക് വിഷാംശം ഉണ്ടോ ഇല്ലയോ എന്ന് അറിയുന്നില്ല. ഇങ്ങനെയുള്ള സസ്യങ്ങൾ ശരീരത്തിൽ എത്തിയാൽ വിഷം തന്നെ. പലപ്പോഴും നമുക്ക് ചുറ്റുമുള്ള പല ചെടികൾക്കും മിനിറ്റുകൾക്കുള്ളിൽ നമ്മളെ കൊല്ലാൻ സാധിക്കും.
സർപ്പപ്പോളയുടെ വർഗ്ഗത്തിൽ പെടുന്ന ചെടികളാണ് ഇത്തരത്തിൽ അപകടകാരികളായിട്ടുള്ളത്. മിനിറ്റുകൾക്കുള്ളിൽ ഒരാളെ കൊല്ലാനുള്ള വിഷാംശമാണ് സർപ്പ പോളയുടെ വർഗ്ഗത്തിൽ പെടുന്ന ചെടികൾക്ക് ഉള്ളത്. വീട്ടിനകത്ത് വളർത്താൻ ഏറ്റവും നല്ലത് എന്നതാണ് ഇതിൻറെ ആകർഷണം. വിഷത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഇവ. ഈ ചെടിയുടെ ഏതെങ്കിലും.
ഒരു അംശം ശരീരത്തിനകത്ത് ചെന്നാൽ ശ്വാസ തടസ്സമാണ് പ്രധാന ലക്ഷണം. ഡംപ് കെയിൻ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ അംശം ശരീരത്തിൽ എത്തിയാൽ ശ്വാസതടസം ഉണ്ടാവുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ ചെടിയുടെ ഇല കൈകൊണ്ട് തൊടുകയാണെങ്കിൽ പിന്നീട് കൈ കഴുകാതെ കണ്ണിൽ തൊടരുത്. ഇത് കണ്ണിൻറെ കാഴ്ച വരെ നഷ്ടപ്പെടുത്താം. ധാരാളമായിഅടങ്ങിയിട്ടുള്ള കാൽസ്യം ഓക്സലേറ്റാണ് ഇതിൻറെ വിഷത്തിന് കാരണം. ചെടിയുടെ ഇലയിലാണ് വിഷം അടങ്ങിയിരിക്കുന്നത്. കൂടുതൽ അറിയാനായി വീഡിയോ കാണൂ…