ജീവിതത്തിൽ ഒരിക്കലും ഗ്യാസ്ട്രബിൾ ഉണ്ടാവില്ല, ഇതൊന്നു പരീക്ഷിച്ചു നോക്കൂ…

ഇന്ന് പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്യാസ്ട്രബിൾ. ജീവിതത്തിൽ ഒരു തവണയെങ്കിലും ഈ പ്രശ്നം അനുഭവിക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും. ഇത് ഒരു രോഗമല്ല പല രോഗങ്ങളുടെയും ലക്ഷണമായാണ് കണക്കാക്കുന്നത്. വയറ്റിൽ നിന്ന് ഗ്യാസ് പോകുന്നത് പ്രധാനമായും രണ്ട് തരത്തിലാണ്, ഏമ്പക്കമായും മറ്റൊന്ന് കീഴ്വായുവായും.

വൻകുടലിൽ ഉണ്ടാകുന്ന വാതകങ്ങൾ പുറത്തേക്ക് പോകാതെ കെട്ടി നിൽക്കുമ്പോഴാണ് വയർ വീർത്തത് പോലെ അനുഭവപ്പെടുക. വയറ്റിൽ ഉണ്ടാകുന്ന ഗ്യാസ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി മാറുന്നു. വയറ്റിൽ ഇതുമൂലം ഒരുപാട് സ്വസ്ഥതകളും അനുഭവപ്പെടാം. അമിതമായ അതോവായൂ, ഏമ്പക്കം, പുളിച്ചുതികട്ടൽ, വയറു വീർത്തിരിക്കുക, നെഞ്ചിരിച്ചിൽ, ചിലരിൽ നെഞ്ചുവേദനയും പുറംവേദനയും അനുഭവപ്പെടാം.

വയറിൻറെ പല ഭാഗങ്ങളിലായുള്ള വേദന, ഏമ്പക്കം തുടങ്ങിയവയാണ് ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ. വയറ്റിൽ ഗ്യാസ് രൂപപ്പെടുന്നത് നിരവധി കാരണങ്ങൾ കൊണ്ടാണ്. മദ്യപാനം, പുകവലി, ചില മരുന്നുകളുടെ ഉപയോഗം, അമിതമായ മാനസിക സമ്മർദ്ദം, പയർ വർഗ്ഗങ്ങൾ കിഴങ്ങു വർഗ്ഗങ്ങൾ എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, ദഹനപ്രക്രിയ കുറയുക.

ഭക്ഷണം കഴിക്കുമ്പോൾ വിഴുങ്ങുന്ന വായു തുടങ്ങിയവയെ എല്ലാമാണ് പ്രധാന കാരണങ്ങൾ. ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ്ട്രബിൾ ഇല്ലാതാക്കുവാൻ സാധിക്കും. മദ്യപാനം, പുകവലി, രാത്രി വൈകിയുള്ള ഭക്ഷണം, വയറു നിറച്ചുള്ള ഭക്ഷണം, മധുര പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ, ചൂടും എരിവും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ, പാൽ, കിഴങ്ങ് വർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കുന്നതിലൂടെ ഒരു പരിധിവരെ ഗ്യാസ്ട്രബിൾ തടയാൻ സഹായിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ടു നോക്കൂ.