നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് കൃത്യമായ രീതിയിൽ ശരീരത്തിന്റെ ആരോഗ്യം ഇടയ്ക്ക് ചെക്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ തന്നെ ഇപ്പോഴും മഴക്കാലം ആണല്ലോ വരുന്നത് അതുകൊണ്ട് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ് കാരണം ഈ സമയത്താണ് പെട്ടെന്ന് രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതൽ അതുകൊണ്ട് വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാൻ പറ്റിയ ഒരു അരിഷ്ടമാണ് പറയാൻ പോകുന്നത് നെല്ലിക്ക അരിഷ്ടം.
ഇത് തയ്യാറാക്കുന്നതിന് വേണ്ടി കുറച്ച് സാധനങ്ങൾ മാത്രമേ ആവശ്യമായിട്ടുള്ളൂ ഇത് തയ്യാറാക്കുന്നതിന് വേണ്ടി നല്ല വിളഞ്ഞ നെല്ലിക്ക തന്നെ എടുക്കുക. 10 കിലോ നെല്ലിക്കയ്ക്ക് ആവശ്യമായ പേരുകൾ ആണ് പറയുന്നത് ആദ്യം തന്നെ 10 കിലോ നെല്ലിക്ക. ശർക്കര ചെറുതായി പൊടിച്ചെടുത്തത് 10 കിലോഗ്രാം കറുത്ത ഉണക്കമുന്തിരി 200 ഗ്രാം. കറുവപ്പട്ട ഏലക്കായ കുരുമുളക് ഇവ മൂന്നും സമമായി എടുത്തത് 200 ഗ്രാം.
നെല്ലിക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി വെയിൽ കൊള്ളിച്ച വെള്ളമയം ഒട്ടും ഇല്ല എന്ന് ഉറപ്പുവരുത്തി എടുക്കുക കറുവപ്പട്ട ഏലയ്ക്ക കുരുമുളക് എന്നിവ വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ച് എടുക്കുക ശേഷം കഴുകി ഉണക്കിയ ഒരു ഭരണിയെടുത്ത് അതിലേക്ക് നെല്ലിക്ക ഇട്ടു കൊടുക്കുക അതിനുമുകളിലായി ശർക്കര പിടിച്ചത് ചേർത്ത് കൊടുക്കുക അതിനുമുകളിലായി ഉണക്കമുന്തിരി ചേർത്തു കൊടുക്കുക അതിനുമുകളിലായി ഗ്രാമ്പു പട്ട കുരുമുളക് എന്നിവ പൊടിച്ചത് ചേർത്ത് കൊടുക്കുക .
ശേഷം ലയർ ആയി ഇട്ടതിനുശേഷം ഭരണി ഒട്ടും തന്നെ കാറ്റ് കടക്കാത്ത രീതിയിൽ അടച്ചു മൂടിവയ്ക്കുക. 41 ദിവസങ്ങൾ കഴിയുമ്പോൾ കെട്ട് അഴിച്ച് ഒരു തോർത്തി കൂടെ ഒഴിച്ച് പിഴിഞ്ഞ് അരിച്ചെടുക്കുക. ഈ വെള്ളം ഒരു കുപ്പികളിലാക്കി സൂക്ഷിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എടുക്കുന്ന സമയത്ത് അരിഷ്ടത്തിൽ കൈ തൊടാൻ പാടില്ല അതുപോലെ എടുക്കുന്ന പാത്രങ്ങളും തോർത്തുമെല്ലാം ഒട്ടുംതന്നെ വെള്ളമില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് ഇത് നിങ്ങൾക്ക് ദിവസത്തിൽ കുട്ടികൾക്കാണെങ്കിൽ 15 മില്ലി വീതവും മുതിർന്നവർക്ക് 15 മുതൽ30 മില്ലി വീതവും കൊടുക്കാം. Credit : Kairali health