പ്രത്വിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് നസ്രിയ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് നസ്രിയ. തന്റെ ക്യൂട്ട്നെസ്സിലൂടെയും കുട്ടിക്കുറുമ്പുകളിലൂടെയും പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ വളരെ നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് നസ്രിയ എന്ന് പറയാം. ഏതൊരു വ്യക്തിയോടും ഒരുപോലെ പെരുമാറുകയും അവരുമായി വളരെ നല്ല സൗഹൃദയം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന നസ്രിയയെ ഏവർക്കും വളരെയധികം ഇഷ്ടമാണ്.

ക്യൂട്ട്നെസ്സ് മാത്രമല്ല നസ്രിയ തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ നസ്രിയ പങ്കുവയ്ക്കുന്ന ഏതൊരു ചിത്രവും ഒപ്പം തന്നെ ഏതൊരു വാർത്തയും സെക്കന്റുകൾക്കുളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് നസ്രിയ പങ്കുവെച്ച പുതിയ ചിത്രങ്ങൾ.

നസ്രിയയുടെ ഏറ്റവും നല്ല സുഹൃത്തും അതിനേക്കാൾ ഉപരി ഒരു ചേട്ടനെ പോലെ കാണുന്ന നടൻ പ്രിത്വിരാജിന്റെ പിറന്നാളിന് ആശംസകൾ നൽകികൊണ്ടുള്ള ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. ഹാപ്പി ബർത്ത് ഡേ ടു മൈ ബ്രദർ. ഏറ്റവും മധുരവും ദയയും നിറഞ്ഞ ജന്മദിനം ആകട്ടെ. നി ആഗ്രഹിക്കുന്നതെല്ലാം നി അർഹിക്കുന്നു. ഹാപ്പി 40, എല്ലാവരും അറിയട്ടെ പ്രായം എന്നു പറഞ്ഞാണ് പൃഥ്വിരാജ് സുകുമാരനുമായുള്ള ചിത്രങ്ങൾ നസ്രിയ ആൻഡ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്.

ചിത്രങ്ങൾ പുറത്തു വന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ചിത്രങ്ങൾക്ക് താഴെ കമന്റ് ആയി രംഗത്തെത്തുന്നത്. 40 വയസ്സോ, ഇപ്പോഴും 27 കാരനെ പോലെ ആണെന്നും, ദി ഗെയിം ചേഞ്ചർ ഓഫ് ദ മോളിവുഡ് എന്നും ചിത്രങ്ങൾക്ക് താഴെ ആരാധകർ പറയുന്നു. ഇതിനുമുൻപും ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പുറത്തു വരുമ്പോൾ തന്നെ ആരാധകരെ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കാറുണ്ട്. ഇവരുടെ ഈ ക്യൂട്ട് ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളുമായി രംഗത്ത് എത്തുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *