വെള്ള നിറത്തിൽ മാലാഖയെ പോലെ നസ്രിയ.!! ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാക്കി ആരാധകർ.. | Nazriya Looks Like An Angel In White.

Nazriya Looks Like An Angel In White : മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന മുൻനിര യുവ നായികമാരിൽ ഒരാളാണ് നസ്രിയ. ഏവരും ആകാംക്ഷയോടെ നോക്കി കാണുന്ന താര ദമ്പതികൾ ആണ് നസ്രിയയും ഫഹദ് ഫാസിലും. നിരവധി പേരാണ് ഈ താര ജോഡികൾക്ക് ആരാധകരായുള്ളത്. ഇവരുടെയും ജീവിതത്തിലെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയകളിൽ സജീവമായി കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. വെളുത്ത നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് വളരെ സിമ്പിൾ ലുക്കിൽ സുന്ദരി ആയിട്ടാണ് ഫോട്ടോ ഷൂട്ടിൽ താരം ആരാധകർക്കു മുമ്പിൽ എത്തുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നതോടെ സെക്കൻഡുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. തന്റെ ക്യൂട്ടിനെസിലൂടെയും അഭിനയത്തിലൂടെയും നിഷ്കളങ്കമായ പെരുമാറ്റത്തിലൂടെയും ആരാധകരുടെ മനം കവരൻ താരത്തിന് സാധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച അനിയന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരമുണ്ടാക്കിയതാണ്.

ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഏത് ഡ്രസ്സിലും വളരെ സുന്ദരിയായി കാണപ്പെടുന്ന താരമാണ് നസ്രിയ. ഒട്ടനവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക് ലൈക്കും കമ്മന്റും നൽകുന്നത്. വിവേക് ആർ സംവിധാനം ചെയ്ത ‘ആഹാ സുന്ദര ‘ എന്ന തെലുങ്ക് ചലച്ചിത്രമാണ് നസ്രിയ പുതുതായി ചെയ്തത്. പ്രേക്ഷകരിൽ നിന്നും വലിയ പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. നസ്രിയയുടെ സിനിമകൾ ഏറെ ഇഷ്ടപ്പെടുന്ന ആരാധകർ പുതിയ സിനിമ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *