കൺമണികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് നയൻസും വിക്കിയും!!

ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച നായികയാണ് നയൻതാര എന്ന് പറയാം. വളരെ ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ചു തുടങ്ങിയ നയൻതാര പിന്നീട് തന്റെ പരിശ്രമങ്ങളിലൂടെയും പ്രയത്നങ്ങളിലൂടെയും ഇന്ത്യ ഒട്ടാകെ അറിയുന്ന നായികമാരിൽ ഒരാളായി മാറി. അത്രമാത്രം തന്റെ അഭിനയത്തിലൂടെ ഏവരുടെയും പ്രിയങ്കരി ആയ് തീരാൻ താരത്തിന് സാധിച്ചു. ഇന്ത്യ ഒട്ടാകെ ആരാധകർ ഉള്ളതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ വേഗത്തിൽ പ്രേക്ഷകശ്രദ്ധ ആകർഷിക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നതാണ് നയൻതാരയുടെയും വിക്കിയുടെയും പുതിയ ചിത്രങ്ങൾ. വിക്കി തന്നെയാണ് ചിത്രങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിൽ കൂടി ആരാധകർക്കായി പങ്കുവയ്ക്കുന്നത്. നയൻതാരയുടെയും വിക്കിയുടെയും കണ്മണികൾ എത്തിയതിനുശേഷം ഉള്ള ആദ്യത്തെ ദീപാവലി ആണ് ഇത്തവണത്തേത്. നയൻതാരയും വിക്കിയും കുഞ്ഞുങ്ങളെ ഏറെ വാത്സല്യത്തോടെ എടുത്തിട്ടുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്.

ഹാപ്പി ദീപാവലി എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഈ വർഷം ജൂണിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഒട്ടനേകം താരങ്ങളെല്ലാം ഉൾപ്പെടുന്ന ഒരു വലിയ ആഘോഷ പരിപാടി ആയിട്ടാണ് വിവാഹം നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് തരംഗം സൃഷ്ടിച്ചവയാണ്. ഈ സന്തോഷവാർത്തയ്ക്ക് പിന്നാലെയാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചിരിക്കുന്നു എന്ന വാർത്തയുമായി ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തുന്നത്.

ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ഇരുവരും അമ്മയും അപ്പയും ആയ എന്ന സന്തോഷ വാർത്ത ആരാധകരെ അറിയിക്കുന്നത്. എന്നാൽ ഇതുവരെ ആയിട്ടും തങ്ങളുടെ പൊന്നോമകളുടെ മുഖം ആരാധകരെ കാണിച്ചിരുന്നില്ല. ഇപ്പോഴിതാ നയൻതാരയുടെയും വിക്കിയുടെയും തങ്ങളുടെ ക്യൂട്ട് ഫാമിലി ചിത്രം ആദ്യമായാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തിക്കുന്നത്. കൂടാതെ ഇരുവരുടെയും കുഞ്ഞുങ്ങളെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *