സന്തോഷ്‌ ജോർജ് കുളങ്ങരക്കൊപ്പം വേദി പങ്കിട്ട് നവ്യാനായർ!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത പ്രിയ നടിയാണ് നവ്യ നായർ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നവ്യ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. നിരവധി സിനിമകളിൽ അഭിനയിച്ച നവ്യയെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം സജീവമാണ് താരം. ഇതിലൂടെ തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ആണ് നവ്യയുടെ പുതിയ ചിത്രങ്ങൾ.

ഗോപിനാഥ് മുതുകാടിനോടൊപ്പമുള്ള നവ്യയുടെ ചിത്രങ്ങൾ വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത് എന്ന് പറയാം. ഗോപിനാഥ് മുതുകാടിനോടൊപ്പമുള്ള ചിത്രങ്ങൾ നവ്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ഉള്ള താരത്തിന്റെ വാക്കുകളിങ്ങനെ. ശ്രീ ഗോപിനാഥ് മുതുകാടിന്റെ ഡിഫറന്റ് ആർട് സെന്റർന്റെ യൂ ട്യൂബ് ചാനൽ ഉദ്‌ഘാടനത്തിനു പങ്കെടുക്കാൻ അവസരമുണ്ടായി. ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ഞാൻ ഈ ഉദ്യമത്തെ പറ്റി കേട്ടിരുന്നു ,അവിടെ പോകണം എന്ന് കരുതിയിരുന്നു. പക്ഷെ നമ്മൾ പോകേണ്ടിയിരിക്കുന്നു അതൊന്നു നേരിൽ കാണാൻ. ആത്മാർഥതയോടെ ഒരു പ്രസ്ഥാനത്തിനുവേണ്ടി , തഴയപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ജീവിക്കുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയെ ഞാൻ കണ്ടു. അധിവസിപ്പിക്കുക മാത്രമല്ല സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുക. ഡിഫറെന്റലി ഏബിൾഡ് എന്ന് പറയുക മാത്രമല്ല. അവരുടെ ആ ഡിഫറെൻസ് കണ്ടുപിടിക്കുകയുമാണിവിടെ.

സ്വപ്നം കാണാൻ മാത്രം കഴിയുന്നവയുടെ യാഥാർഥ്യലോകം ഒരു മാജിക് അല്ല മറിച്ചു അശ്രാന്ത പരിശ്രമമാണെന്നു കാട്ടിത്തരുകയാണ് മുതുകാടെന്ന പച്ചയായ മനുഷ്യൻ. വാക്കുകൾ കൊണ്ട് മാത്രമല്ല ചെയ്തികൾ കൊണ്ടുംകൂടെയാണ് ഈ മനുഷ്യൻ ഇൻസ്പിറേഷൻ ആകുന്നത്. ഉദ്ഘാടകനായി ഒപ്പം ഉണ്ടായിരുന്നതും , ഞാനേറെ ആരാധിക്കുന്ന , യാത്രകളുടെ കൂട്ടുകാരൻ ,നമ്മുടെ സ്വന്തം സന്തോഷ് ജോർജ് കുളങ്ങര. എന്റെ യാത്രകൾക്ക് ഇപ്പോൾ അങ്ങയുടെ ശബ്ദമാണ്. നവ്യയുടെ വാക്കുകളും ചിത്രങ്ങളും എല്ലാം പുറത്തു വന്നപ്പോൾ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ  വൈറലാക്കി മാറ്റുകയായിരുന്നു. ധാരാളം പേരാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *