വീണ്ടും അടിപൊളി ചിത്രങ്ങളുമായി നവ്യ നായർ!! ചിത്രങ്ങൾ വൈറലാക്കി മലയാളികൾ.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ഇന്നും താരത്തെ തങ്ങളുടെ ബാലമണി ആയിട്ടാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. അത്രമാത്രം താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളും മലയാളികൾ ഹൃദയത്തിലേറ്റിയിരുന്നു. ഇഷ്ടം എന്ന സിനിമയിലൂടെ ആണ് സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഒട്ടനേകം സിനിമകളിൽ അഭിനയിക്കുകയും മലയാളികൾ ഏറു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

മലയാളത്തിൽ മാത്രമല്ല തമിഴ് കന്നട തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുബോഴായിരുന്നു താരത്തിന്റെ വിവാഹം സന്തോഷ് മേനോൻ ആയ് നടക്കുന്നത്. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. അഭിനയ ജീവിതത്തിൽ അത്ര സജീവമല്ലായിരുന്നപ്പോഴും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

അതുകൊണ്ട് തന്നെ താരത്തിന്റെ വാർത്തകൾ എപ്പോഴും ജനശ്രദ്ധ ആകർഷിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നവ്യ ഭക്ഷണം കഴിക്കാനായി ഒരു റിസോർട്ടിൽ പോവുകയും അവിടെ വെച്ച് ഭക്ഷണത്തിനായി കാത്തിരിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ക്സന്ദരി പേൾ ബീച്ച് റിസോർട്ടിലാണ് താരം എത്തുന്നത്.  നിങ്ങൾക്ക് ഭയരഹിതനാകണമെങ്കിൽ, സ്നേഹം തിരഞ്ഞെടുക്കുക എന്ന ക്യാപ്ഷനോട് കൂടിയാണ് നവ്യ തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവയ്ക്കുന്നത്.

വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് മനോഹരിയായാണ് നവ്യ ചിത്രങ്ങളിൽ എത്തുന്നത്. മേക്കപ്പില്ലാതെയും നവ്യയെ കാണാൻ വളരെ സുന്ദരിയായിരിക്കുന്നു എന്നും, ഇന്നും ബാലമണിയെ പോലെയാണെന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നു. ചിത്രങ്ങൾ പുറത്തുവന്ന സെക്കൻഡുകൾക്ക് ഉള്ളിലാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റിയത്. ധാരാളം ലൈക്കുകളും കമ്മന്റുകളുമാണ് നവ്യയുടെ ഈ ക്യൂട്ട് ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *