പുതിയ നൃത്ത രൂപത്തിൽ മലയാളികളുടെ പ്രിയ നവ്യ നായർ!! കണ്ണെടുക്കാതെ ആരാധകരും.

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച നടിയാണ് നവ്യ നായർ. കഠിന പരിശ്രമം കൊണ്ടും പ്രയത്നം കൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ഈ നടിക്ക് നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെ സജീവമായ നവ്യ നായർ പങ്കുവെക്കുന്ന ഏതൊരു വാർത്തയും ആരാധകർ നിമിഷങ്ങൾക്കുള്ളിലാണ് ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് നവ്യ ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുന്നത്. മന്മയി മറ്റാരുമല്ല, ശ്രീകൃഷ്ണന്റെ മുഖ്യപത്നിയായ രാധയാണ്. സ്നേഹത്തിന്റെയും ആർദ്രതയുടെയും അനുകമ്പയുടെയും ഭക്തിയുടെയും ദേവത. എന്നു പറഞ്ഞാണ് നടി നവ്യ നായർ മൻമയി സീരിയസ് അനാച്ഛാദനം ചെയ്യുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു.

നൃത്തത്തെ വളരെയധികം സ്നേഹിക്കുന്ന ഈ താരം നൃത്തത്തിനു വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുകയാണെന്ന് പറയാം. അഭിനയ ജീവിതത്തിൽ നിന്നും അകന്നുനിന്ന താരം വീണ്ടും തന്റെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞ് തന്റെ സ്വപ്നങ്ങളെ ഓരോന്നായി കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചെറുപ്പം തൊട്ട് നൃത്തം അഭ്യസിച്ചു പോന്ന നവ്യ അത്രമാത്രമാണ് ഈ കലയെ സ്നേഹിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മാതംങ്കി ബൈ നവ്യ എന്ന പേരിൽ നൃത്ത കലാലയം ആരംഭിച്ചത്.

താൻ ഇത്രയും കാലം ആർജിച്ചെടുത്ത ഭരതനാട്യം എന്ന കഥയെ അതിന്റെ പൂർണ്ണതയോടു കൂടി വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിന്റെ സന്തോഷത്തിലാണ് നടി നവ്യ നായർ. ഈ സന്തോഷ വാർത്ത ആരാധകർക്കായി പങ്കുവെച്ചപ്പോൾ നിരവധി പേരാണ് നവ്യക്ക് അഭിനന്ദനങ്ങളും ആശംസകളും ആയി രംഗത്തെത്തിയിരുന്നത്. ഇപ്പോൾ ഇതാ വീണ്ടും മന്മയി സീരിസുമായി മലയാളി പ്രേക്ഷകർക്കു മുൻപിൽ എത്തുമ്പോൾ ഏറെ സന്തോഷത്തോടെ ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുന്നു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *