സാരിയിൽ അതിമനോഹരിയായി നവ്യ നായർ!! ബാലാമണി എന്ന് വിളിച്ച് ഓടിയെത്തി അമ്മമാരും.

മലയാളികളുടെ ബാലാമണിയായ നവ്യ ഏവർക്കും സുപരിചിതയാണ്. നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായി വന്ന് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നവ്യ നായർ എന്ന് പറയാം. നവ്യ എന്ന് വിളിക്കുന്നതിനേക്കാൾ മലയാളികൾക്ക് ഏറെ ഇഷ്ടം ബാലാമണി എന്ന് വിളിക്കാനാണ്. അത്രമാത്രം മലയാളികളിൽ ആഴ്ന്നിറങ്ങിയ കഥാപാത്രമാണ് ബാലാമണി. താരത്തിന്റെ ഈ ഒരൊറ്റ സിനിമയിലൂടെ ധാരാളം ആരാധകരെയാണ് സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ നവ്യയുടെ ഏതൊരു വാർത്തയും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഇപ്പോൾ ഇതാ നടി നവ്യ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ഒരു കല്യാണ പരിപാടിക്ക് ഇടയിലുള്ള ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. നവ്യ കല്യാണ വീട്ടിൽ എത്തിയതും ആരാധകർ ഏവരും ചുറ്റും കൂടുകയായിരുന്നു എന്ന് പറയാം. ഒരു താര ജാടയും ഇല്ലാതെ കല്യാണത്തിന് വന്നവരോടൊപ്പം ചിത്രങ്ങൾ എടുക്കാനും അവരോട് സംസാരിക്കാനും താരം സമയം കണ്ടെത്തുന്നുണ്ട്.

ഒരു മടിയും ദേഷ്യവും കൂടാതെയാണ് താരം ഏവരോടും ഏറെ സന്തോഷത്തോടെ പെരുമാറുന്നത്. നവ്യ ഇന്നും മലയാളികളുടെ പ്രിയങ്കരി ആണെന്ന് ഈ ചിത്രങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഓറഞ്ചും ഓഫ്‌ വൈറ്റും നിറത്തിലുള്ള സാരി ധരിച്ചാണ് നവ്യ നായർ കല്യാണത്തിന് എത്തുന്നത്. ഈ വേഷത്തിൽ താരത്തെ കാണാൻ വളരെ മനോഹരമായിട്ടുണ്ടെന്നും ആരാധകർ പറയുന്നു. നവ്യയുടെ ഈ ചിത്രങ്ങളെല്ലാം വളരെ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയായിരുന്നു.

താരത്തെ വിവാഹ ചടങ്ങിനിടയിൽ വെച്ച് കണ്ടപ്പോൾ ബാലാമണി എന്ന് വിളിച്ചാണ് ഏവരും അടുത്ത് ചെന്നത്. പിന്നീട് സുഖ വിവരങ്ങൾ അന്വേഷിക്കാനും ചിത്രങ്ങൾ എടുക്കാനും ഉള്ള തിരക്കിലായിരുന്നു ആരാധകർ. സെക്കന്റുകൾക്ക് ഉള്ളിലാണ് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയത്. നിരവധി ലൈക്കുകളും ഒപ്പം തന്നെ കമന്റകളും നായരുടെ മനോഹരമായ ഈ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *