തിരിച്ചുവരവിന് ശേഷമുള്ള പിറന്നാൾ ഗംഭീരമാക്കി നവ്യ!! ആശംസകൾ അറിയിച്ച് മലയാളികൾ.

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയാണ് നവ്യ നായർ. വളരെ ചുരുക്കം സമയം കൊണ്ട് അതിഗംഭീര പ്രകടനം കാഴ്ചവെച്ച് മലയാളി മനസ്സ് കീഴ്പ്പെടുത്തുകയായിരുന്നു എന്ന് നിസംശയം പറയാം. സിനിമ മേഖലയിൽ നിന്നും അപ്രത്യക്ഷമായെങ്കിൽ പോലും ഇന്നും വളരെ ഇഷ്ടത്തോടെ ആണ് താരത്തെ ആരാധകർ ഓർക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും ചിത്രങ്ങളും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

എന്നാൽ ഇത്തവണ വ്യത്യസ്തമായി നവ്യയുടെ അനിയനായ രാഹുൽ പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. അഭിനയ ജീവിതത്തിലേക്ക് വീണ്ടും ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയതിനുശേഷം ഉള്ള നവ്യ നായരുടെ ആദ്യത്തെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഇതിന്റെ ചിത്രങ്ങളാണ് രാഹുൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്.

ഹാപ്പി ബർത്ത് ഡേ ചേച്ചി കുട്ടി, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് നല്ല വർഷങ്ങൾ മുന്നിൽ ഉണ്ടാകട്ടെ എന്നും പറഞ്ഞാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ചേച്ചി കുട്ടിക്ക് പിറന്നാൾ ആശംസകൾ എന്നാണ് കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നത്. പിറന്നാളിനോട് അനുബന്ധിച്ച് നവ്യക്ക് വേണ്ടി നിരവധി വീഡിയോകളും ചിത്രങ്ങളും ഉണ്ടാക്കി മലയാളി പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

അത്രമാത്രം ആണ് ഈ താരത്തെ മലയാളികൾ ഇഷ്ടപ്പെടുന്നത്. ഒട്ടും താര ജാഡയില്ലാത്ത എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന നവ്യയെ മലയാളികൾ നെഞ്ചിലേറ്റുകയാണ്. അന്നും ഇന്നും മലയാളികളുടെ ബാലാമണിയായി ഒരു മാറ്റവും ഇല്ലാതെ ആണ് നവ്യ ആരാധകർക്ക് മുമ്പിൽ എത്തുന്നത്. ധാരാളം പേരാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ലൈക്കുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *