വിജയദശ്മിയിൽ പുതിയ ആരംഭം കുറിച്ച് നവ്യ!! സ്വപ്ന സാഫല്യത്തിൽ മാതങ്കിയുമായ് യാത്ര തുടങ്ങി താരം.

മലയാളി പ്രേക്ഷകരുടെ എന്നത്തേയും പ്രിയങ്കരി ആണ് നവ്യ നായർ. അന്നും ഇന്നും ഈ താരത്തെ ബാലാമണി ആയാണ് മലയാളികൾ കാണുന്നത്. അത്രമാത്രം പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങിയ കഥാപാത്രമാണ് താരത്തിന്റെത്. അഭിനയ ജീവിതത്തിൽ നിന്ന് അകന്നു നിൽക്കുമ്പോഴും നവ്യയുടെ ഏതൊരു വാർത്തയും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ നവ്യ നായർ  ഇപ്പോൾ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ  ഏറ്റെടുത്തിരിക്കുന്നത്.

അനേകം വർഷത്തെ സ്വപ്നമായ മാതങ്കി ബൈ നവ്യ എന്ന നൃത്ത ശാല ആരംഭിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷത്തോടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു.അതിനു പിന്നാലെയാണ് വിജയദശമി ദിനത്തിൽ മാതങ്കി ബൈ നവ്യ എന്ന നൃത്ത സ്കൂൾ ആരംഭിക്കുന്നത്. ഗുരുവായ മനു മാസ്റ്ററിന്റെ അനുഗ്രഹത്തോടും ആശിർവാദത്തോടും കൂടിയാണ് താരം പുതിയ തുടക്കം ആരംഭിക്കുന്നത്. മാതങ്കിയും ഒപ്പം നൃത്തം അഭ്യസിക്കാനായി എത്തുന്ന കുട്ടികളും ചേർന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തോടൊപ്പം ഉള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ഈ ശുഭകരമായ വേളയിൽ മാതങ്കിക്ക് വേണ്ടി തിരഞ്ഞെടുത്ത കുട്ടികൾക്ക് പുതിയ ആരംഭം കുറിക്കുകയാണ്. ശരിയായ ഉദ്ഘാടനം പിന്നീടുള്ള ഘട്ടത്തിൽ നടത്തും ഒപ്പം തന്നെ കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനവും ലഭിക്കും. എന്നാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇപ്പോൾ കുട്ടികളുടെ എണ്ണം കുറയ്ക്കുകയാണ്. ഗണേശ ഭഗവാനും നടരാജനും ഞങ്ങളെയും ഈ കുട്ടികളെയും അനുഗ്രഹിക്കുകയും നല്ലൊരു ഭാവി നൽകുകയും ചെയ്യട്ടെ. എന്നെ സംബന്ധിച്ചിടത്തോളം ഈ നിമിഷം വളരെ പ്രധാനമാണ്.

എന്റെ ഗുരു മനു മാസ്റ്റർ എന്നോട് പഠിപ്പിക്കാൻ ആവശ്യപ്പെട്ടതുപോലെ ഒരു അധ്യാപകൻ എന്ന നിലയിൽ എന്റെ ജീവിതത്തിന്റെ പുതിയ ഒരു ഘട്ടം ആരംഭിക്കുകയാണ്. എന്റെ ഗുരു പഠിപ്പിച്ചത് എല്ലാം തന്നെ എന്റെ വിദ്യാർഥികൾക്കും എനിക്ക് കഴിയുന്നത്ര നല്ല രീതിയിൽ കൈമാറാൻ ഞാൻ പ്രാർത്ഥിക്കുകയും ഒപ്പം ആഗ്രഹിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ട വിദ്യാർത്ഥികളോട് നിങ്ങളുടെ പ്രായം ഏത് തന്നെ ആയാലും എന്നെ വിശ്വസിക്കുക. എനിക്ക് കഴിയുന്ന എല്ലാ വഴികളിലൂടെയും നിങ്ങളുടെ ആത്യന്തിക വിജയത്തിനായി ഞാൻ ഉണ്ടാകും എന്നും നവ്യ പറയുന്നു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *