ആകാശത്ത് പറന്ന് നസ്രിയ!! ചിത്രങ്ങൾ കണ്ട് ഞെട്ടലോടെ ആരാധകർ.

നസ്രിയ ഫഹദ് താര ദമ്പതികളെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെയും മനസ്സിൽ ഇടം പിടിച്ചവരാണ് ഈ താര ജോടികൾ. ഇവരുടെ ഏതൊരു നിമിഷവും മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഫഹദ് സോഷ്യൽ മീഡിയയിൽ ഒട്ടും തന്നെ സജീവമല്ലെങ്കിലും നസ്രിയയിലൂടെയാണ് ഈ കുടുംബത്തിന്റെ ഏതൊരു വിശേഷങ്ങളും ആരാധകർ അറിയാറുള്ളത്.

നസ്രിയയുടെ ക്യൂട്ടിനെസ്സിനും അഭിനയത്തിനും പകരം വയ്ക്കാനായി മോളിവുഡിൽ ആരും തന്നെ ഇല്ല എന്ന് പറയാം. അത്രമാത്രം മലയാളികൾ ഇഷ്ടപെടുന്ന താരമാണ് നസ്രിയ. നസ്രിയയുടെ ഏതൊരു വിശേഷങ്ങളും സെക്കന്റുകൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. കഴിഞ്ഞ ദിവസം നസ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. നസ്രിയയുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്കൈ ഡൈവിംഗ് ചെയ്യണം എന്നുള്ളത്.

ഈ ആഗ്രഹം സാധിച്ചതിന്റെ സന്തോഷ നിമിഷങ്ങളാണ് നസ്രിയ പങ്കുവെക്കുന്നത്. ആരാധകരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ആകാശത്ത് പാറി പറക്കുന്ന നസ്രിയയുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയായിരുന്നു. ഫർഹാൻ ഫാസിൽ, നവീൻ നസീം, നിമിഷ സജയൻ, സൗൻബിൻ തുടങ്ങി ഒരുപാട് താരങ്ങളും ഒട്ടനേകം ആരാധകരും ആണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്നവരാണ് ഈ താര ദമ്പതികൾ.

ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലൂടെയാണ് ഇരുവരും പരസ്പരം കണ്ടുമുട്ടുന്നതും ഒന്നിക്കുന്നതും. ഇവരുടെ വിവാഹം എല്ലാം സോഷ്യൽ മീഡിയയിൽ വളരെ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്ന് പിന്മാറിയെങ്കിലും കൂടെ എന്ന സിനിമയിലൂടെ നസ്രിയ വീണ്ടും തിരിച്ചുവരവ് നടത്തുകയായിരുന്നു. വളരെ ചുരുക്കം സിനിമകൾ മാത്രം ചെയ്യുന്ന നസ്രിയ അന്റെ സുന്ദരണിക്കി എന്ന തെലുങ്ക് സിനിമയാണ് ഏറ്റവും പുതിയതായി അഭിനയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *