നാന്, ടിനി ടോം, ഉണ്ണിമുകുന്ദാന്.!! ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ; വൈറലാക്കി ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് ബാല കുമാർ. ബിഗ് ബി എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ ഈ നടനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു എന്ന് പറയാം. മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ സിനിമയിലും അഭിനയിച്ച് ആരാധക ഹൃദയം കീഴടക്കുകയായിരുന്നു. മലയാളികളുടെ പ്രിയങ്കരനായതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് ഉണ്ണിമുകൻ പങ്കുവെച്ച ചിത്രങ്ങൾ. നടൻ ടിനി ടോമും ഉണ്ണിമുകുന്ദനും ബാലയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഒരുമിച്ച് ഒരു യാത്ര. എക്കാലവും സുഹൃത്തുക്കൾ. ഇപ്പോൾ എടുത്ത ചിത്രം, ഞങ്ങൾ ഒരുമിച്ച് ഒരു ലെമൺ കുടിച്ചു. എന്നു പറഞ്ഞാണ് ടിനി ടോം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതേ ചിത്രം തന്നെ ബ്രൗൺ ബെൽറ്റ്‌ എന്നു പറഞ്ഞ് ആയിരുന്നു ഉണ്ണിമുകുന്ദൻ പോസ്റ്റ് ചെയ്തത്.

ഇവർ മൂന്നുപേരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ടതോടെ ചിത്രങ്ങൾക്ക് താഴെ കമന്റ് വരവായിരുന്നു എന്ന് പറയാം. ചിത്രങ്ങളിൽ അനൂപ് മേനോനും പൃഥ്വിരാജും എവിടെയെന്നും, പൃഥ്വിരാജും അനൂപ് മേനോനും കൂടി ഉണ്ടായിരുന്നെങ്കിൽ ചിത്രങ്ങൾ ഒന്നും കൂടി സൂപ്പർ ആകുമായിരുന്നു എന്നും, ലെമൺ ടീ വാങ്ങിക്കൊടുക്കാൻ കൊണ്ടുപോകുവാണോ എന്നും കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നു. കുറച്ച് ആഴ്ചകൾക്കും മുൻപ് ആഴ്ചകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞുനിന്ന ട്രോളുകൾ ആയിരുന്നു നാന്, പൃഥ്വിരാജ്, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ എന്നത്.

ഒരു റിയാലിറ്റി ഷോയ്ക്ക് ഇടയിൽ ടിനി ടോം പറഞ്ഞ വാക്കുകൾ ആയിരുന്നു ഇവ. അന്നുതൊട്ട് മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തതായിരുന്നു ബാല പറഞ്ഞു എന്നു പറയുന്ന ടിനി ടോമിന്റെ ഈ വാക്കുകൾ. അതുകൊണ്ടുതന്നെ ഇവർ മൂന്നുപേരും ഒന്നിച്ച് എത്തുന്ന ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. നിരവധി പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *