Making Of Tasty Egg Kuruma : വളരെ ടേസ്റ്റി ആയിട്ടുള്ള മഞ്ഞ മുട്ടക്കറി ഇനി നിങ്ങൾക്കും കഴിക്കാം. ഇതുപോലൊരു മുട്ടക്കറി രാവിലെ ബ്രേക്ക്ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിനും തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ രണ്ട് കറുവപ്പട്ട മൂന്ന് ഗ്രാമ്പൂ എന്നിവ ചേർത്തു കൊടുക്കുക.
ചെറുതായി ചൂടായി വരുമ്പോൾ രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള നല്ലതുപോലെ വഴന്നു എടുക്കുക.ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക അതിനുശേഷം ഒരു തക്കാളിയുടെ പകുതി അരിഞ്ഞത് ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക.
തക്കാളി വെന്തു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി മൂന്ന് പച്ചമുളക് എന്നിവയും ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. ഇതേ സമയമൊരു മിക്സിയുടെ ജാറിലേക്ക് മൂന്ന് ടീസ്പൂൺ കശുവണ്ടി ഇട്ടുകൊടുക്കുക .
അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. തിളച്ചു വരുമ്പോൾ കറിയിലേക്ക് കശുവണ്ടി അരച്ചത് ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം പുഴുങ്ങിയെടുത്ത മുട്ടയും ചേർത്ത് വീണ്ടും 10 മിനിറ്റ് തിളപ്പിക്കാൻ വയ്ക്കുക. നല്ലതുപോലെ കറി കുറുകി വന്നതിനുശേഷം കുറച്ചു മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം.