കർക്കിടക മാസത്തിൽ മലയാളികൾ ചെയ്യുന്ന ചിട്ടകളിൽ ഒന്നാണ് മുക്കുറ്റി ചാന്ത്. തൊടിയിലും പറമ്പിലും എല്ലാം നിലത്തോട് ചേർന്നു വളരുന്ന ഒരു സസ്യമാണ് മുക്കുറ്റി. ചെറിയ മഞ്ഞപൂക്കൾ ഉള്ള ഈ ചെടിയുടെ ഇലകൾ കൈകളിൽ വെച്ച് അരച്ചുപിഴിഞ്ഞ് പച്ചനിറത്തിലെ കട്ടിയുള്ള നീര് നെറ്റിയിൽ തൊടുന്നത് കർക്കിടകമാസത്തിലെ ഒരു ശീലമാണ്. ഇതിന് ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട് എന്നതാണ് വിശ്വാസം.
നെറ്റിയിൽ പൊട്ടു തൊടുന്ന ഭാഗം നാഡികളുടെ കേന്ദ്രഭാഗം എന്നാണ് അറിയപ്പെടുന്നത്. ഇവിടെ മുക്കുറ്റി ചാന്ത് വരയ്ക്കുമ്പോൾ ആ ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിന് ലഭിക്കുന്നു. സിദ്ധവൈദ്യത്തിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു സസ്യം കൂടിയാണ് മുക്കുറ്റി. ആയുർവേദപ്രകാരം വാത പിത്ത കഫ ദോഷങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.
പ്രമേഹ രോഗികൾക്ക് ഇതിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇതിൻറെ ഇലകൾ വെറും വയറ്റിൽ ചവച്ചരച്ച് കഴിക്കുന്നതും ഏറെ നല്ലതാണ്. വയറിൻറെ ആരോഗ്യത്തിനും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുക്കുറ്റി സഹായകമാകുന്നു. ശരീരത്തിൽ നീര് പോലുള്ള പ്രശ്നങ്ങൾക്കും മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും മുക്കുറ്റി നല്ലൊരു പരിഹാരം കൂടിയാണ്.
പ്രസവിച്ചതിനു ശേഷം സ്ത്രീകൾക്ക് കൊടുക്കാവുന്ന നല്ലൊരു മരുന്നു കൂടിയാണ് ഗർഭപാത്രം ശുദ്ധീകരിക്കുന്നതിന് യുവ സഹായിക്കും. ആർത്തവ സംബന്ധമായ ക്രമക്കേടുകൾക്കും ഹോർമോണുകൾ ബാലൻസ് ചെയ്യുന്നതിനും ഈ ഔഷധസസ്യം ഉപയോഗം ആകുന്നു. ശരീരത്തിൽ മുറിവുകളോ പൊള്ളലുകളും ഉണ്ടായാൽ ഇത് അരച്ച് പുരട്ടിയാൽ മതിയാകും. നെഞ്ചിലെ കഫക്കെട്ടിനും, ചുമ ജലദോഷം എന്നീ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം കൂടിയാണിത്. മുക്കുറ്റിയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിനായി വീഡിയോ കാണുക.