ധ്വനി കുട്ടിയുടെ ക്യൂട്ട് ചിത്രങ്ങളുമായ് മൃദുല.!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

ടെലിവിഷൻ പരമ്പരകളിലൂടെ ആരാധകരുടെ മനം കവർന്ന താര ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. നിരവധി ആരാധകരാണ് ഈ താര ദമ്പതികൾക്കുള്ളത്. ഏവരും ഇവരെ വളരെ സ്നേഹത്തോടെ മൃദവ എന്നാണ് വിളിക്കുന്നത് തന്നെ. അത്രമാത്രം ഈ താര ജോഡികളെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താര ദമ്പതികൾ അവരുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മൃദുല തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ചിത്രങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. മൃദുലയുടെയും യുവയുടെയും മകളായ ധ്വനി കൃഷ്ണയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കുഞ്ഞു ധ്വനിയെ അമ്മമ്മ നെഞ്ചോട് ചേർത്തിരിക്കുന്ന ചിത്രങ്ങളാണിത്. വൈ സൊ സീരിയസ് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്.

കുഞ്ഞു ധ്വനിയുടെ ഈ ക്യൂട്ട് ചിത്രങ്ങൾ പുറത്തു വന്നു സെക്കന്റുകൾക്കുള്ളിൽ ആണ് പ്രേക്ഷകർ സോഷ്യൽ മീഡിയകളിൽ വൈറലാക്കി മാറ്റിയത്. ഒട്ടനേകം പേരാണ് ധ്വനിക്കുട്ടിയുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്. ധ്വനിയെ കാണാൻ യുവയെ പോലെയാണെന്നും, യുവയുടെ അതേ നോട്ടം ആണെന്നും, അച്ഛന്റെ മോള് തന്നെയാണെന്നും ആരാധകർ അറിയിക്കുന്നുണ്ട്. ധ്വനിയുടെ ഏതൊരു വിശേഷങ്ങൾക്ക് ആയും വളരെ ആകാംക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്.

ജനനം മുതൽക്കേ മലയാളികൾക്ക് സുപരിചിത ആയതുകൊണ്ടു തന്നെ ധ്വനി കൃഷ്ണയെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. കൂടാതെ മഞ്ഞപ്പിരിഞ്ഞു പൂവ് എന്ന് എന്ന പരമ്പരയിലൂടെയും മലയാളികൾക്ക് മുമ്പിൽ ധ്വനി കൃഷ്ണ എത്തുന്നുണ്ട്. അച്ഛനും മകളും ഒന്നിച്ച് അഭിനയിക്കുന്നതും ഒപ്പം തന്നെ ഇരുവരുടെയും ആദ്യ സീരിയലും കൂടിയാണ് ഈ പരമ്പര. ഈ താര കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കയാണ് ആരാധകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *