വീണ്ടും അടിപൊളി ചിത്രങ്ങളുമായി മൃദുലയും സുഹൃത്തുക്കളും!! ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മൃദുല മുരളി. റെഡ് ചില്ലിസ് എന്ന സിനിമയിലൂടെ ആണ് മൃദുല മലയാളികൾക്കും മുമ്പിൽ ആദ്യമായി എത്തുന്നത്. തുടർന്ന് എൽസമ്മ എന്ന ആൺകുട്ടി, 10.30 am ലോക്കൽ കോൾ, അയാൾ ഞാനല്ല തുടങ്ങിയ സിനിമകളിൽ ഭാഗമാകാൻ മൃദുലക്ക് സാധിച്ചു. വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾ ഇരുകൈയും നീട്ടിയാണ് മൃദുലയെ സ്വീകരിക്കുന്നത്.

മലയാളത്തിൽ മാത്രമല്ല മൃദുല തന്റെ കഴിവ് കൊണ്ട് ഏതാനും ചുരുക്കം ഹിന്ദി, തമിഴ്, തുടങ്ങിയ സിനിമകളിലും അഭിനയിച്ച് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ നടി പങ്കുവെക്കുന്ന ഏതൊരു ചിത്രവും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടി മൃദുല തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്.

ഭാവനയും സൈനോറയും മൃദുലയും ഒന്നിച്ച് സമയം ചെലവഴിക്കുന്ന വളരെ രസകരമായ നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്. ഇവരെ അറിയുന്ന ഏവർക്കും പരിചയമുള്ള കാര്യമാണ് ഇവർ തമ്മിലുള്ള കൂട്ടുകെട്ട്. പലപ്പോഴായും പല ചിത്രങ്ങളിലും വീഡിയോകളും സൈനോരയും, ഭാവനയും, ശില്പ ബാലയും, മൃദുലയും ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ ഇവരുടെ സൗഹൃദം അറിയാത്തവരായി ആരും തന്നെ ഇല്ല.

സിനിമയ്ക്ക് അകത്തും പുറത്തും വളരെ നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇവർ. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടിന്റെ ഏതൊരു ചിത്രവും വളരെ വേഗത്തിൽ മലയാളികളുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇവരുടെ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോൾ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. കൂടാതെ ഇത്രയും കാലമായിട്ടുള്ള ഇവരുടെ ഈ സൗഹൃദം എന്നും ഇതുപോലെ ഉണ്ടാകട്ടെ എന്നും ആരാധകർ കമന്റ് കളിലൂടെ അറിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *