വായനാറ്റം മാറ്റാൻ ഒരു രൂപ ചിലവില്ലാതെ മൗത്ത് വാഷ് വീട്ടിൽ ഉണ്ടാക്കാം. ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.

പലർക്കും തന്നെ വായനാറ്റം എന്ന പ്രശ്നം ഉണ്ടായിരിക്കും അവർ പലപ്പോഴും മറ്റുള്ളവരുടെ കൂടെ നിൽക്കുമ്പോൾ നാണക്കേട് ഉണ്ടാകുന്ന സാഹചര്യങ്ങൾ ഉണ്ടായിരിക്കാം. അതുകൊണ്ടുതന്നെ വായനാറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് വളരെ ഫലപ്രദമായ രീതിയിൽ അതിനെ ഒഴിവാക്കാൻ വേണ്ടി വീട്ടിൽ തന്നെ ഒരു രൂപ പോലും ചെലവില്ലാതെ തയ്യാറാക്കാൻ പറ്റിയ മൗത്ത് വാഷ് ആണ് പറയാൻ പോകുന്നത്. പലർക്കും തന്നെ ചില അസുഖങ്ങൾ കാരണമായിരിക്കാം ഇതുപോലെ വായനാറ്റം സംഭവിക്കുന്നത് അതെല്ലാം തന്നെ ഇതോടെ പരിഹാരമാകുന്നതാണ്.

അതിനായി ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് ഒരു ഏലക്കായ മൂന്ന് കഷ്ണം ഗ്രാമ്പൂ ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് കൊടുത്ത് നല്ലതുപോലെ മൂടിവെക്കുക അതിന്റെ എല്ലാ സത്തും വെള്ളത്തിലേക്ക് ഇറങ്ങി വരേണ്ടതാണ് അതുവരെ അടച്ചുവയ്ക്കുക ശേഷം വെള്ളം ഗാർഗൽ ചെയ്യുകയോ അല്ലെങ്കിൽ കുടിക്കുകയോ ചെയ്യാവുന്നതാണ്.

അടുത്ത വാഷ് എന്നു പറയുന്നത് ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കുക. ശേഷം അതിലേക്ക് കുറച്ച് സോഡാപ്പൊടി ഇട്ടുകൊടുക്കുക. അതിനുശേഷം ഇത് വായിൽ ഗാർഗിൽ ചെയ്യുക ഒരു കാരണവശാലും ഇത് കുടിക്കാൻ പാടുള്ളതല്ല വായിൽ ഗാർഗൽ ചെയ്യുക മാത്രം.

രാവിലെ എഴുന്നേറ്റതിനുശേഷം രാത്രി കിടക്കുന്നതിനു മുൻപായും ചെയ്യാൻ മറക്കരുത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് ചെയ്യാൻ പറ്റുന്ന ഈ രണ്ട് ടിപ്പുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ വായിനോട്ടം പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Credit : grandmother tips

Leave a Reply

Your email address will not be published. Required fields are marked *