കിടിലൻ ഡാൻസുമായി അമ്മയും മകളും.!! സന്തൂർ മമ്മി എന്ന് പറഞ്ഞ് പ്രേക്ഷകർ.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിത്യാ ദാസ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനം കവർന്ന നടിയാണ് നിത്യ എന്നു പറയാം. സഹനടിയായും നായികയായും താരമെത്തുന്ന ഏതൊരു സിനിമയെയും ഏതൊരു കഥാപാത്രത്തെയും മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിത്യയുടെ ആദ്യ സിനിമയായ ഈ പറക്കും തളിക എന്ന ഒരൊറ്റ സിനിമയിൽ തന്നെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

മലയാള സിനിമയിൽ ശോഭിച്ചു നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹത്തിനുശേഷം അഭിനയം ജീവിതത്തിൽ നിന്നും അകന്നുനിന്ന നിത്യ ദാസ് കുറച്ചു കാലങ്ങൾക്ക് മുൻപാണ് സമൂഹ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും എല്ലാം തന്നെ സജീവമാകുന്നത്. നിത്യ ഏവർക്കും സുപരിചിത ആയിരിക്കുന്നതു പോലെ താരത്തിന്റെ മകളായ നയനയും മലയാളികളുടെ ശ്രദ്ധ ആകർഷിച്ചു എന്നു പറയാം.

നിത്യയുടെ ചിത്രങ്ങളിലൂടെയും റീൽസ് വിഡികളിലൂടെയും എപ്പോഴും എത്തുന്ന നയനയെയും ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നതാണ് അമ്മ മകൾ കോംബോയിൽ ഉള്ള ഒരു കിടിലൻ ഡാൻസ് ആണ്. നിത്യയും മകളും ഒരുപോലെയുള്ള വസ്ത്രം ധരിച്ച് സ്റ്റൈലൻ ലുക്കിലാണ് എത്തുന്നത്. രണ്ടുപേരുടെയും വളരെ മനോഹരമായ ചൂടുവെപ്പുകൾക്ക് ധാരാളം പേരാണ് കമന്റുകളുമായി എത്തുന്നത്.

നിത്യയെ ശരിക്കും സന്തൂറിന്റെ പരസ്യത്തിന് പറ്റിയ ആളാണെന്നും , കണ്ടാൽ സിസ്റ്റേഴ്സ് എന്നെ പറയൂ എന്നും വീഡിയോക്ക് താഴെ ആരാധകർ കമന്റുകൾ പോസ്റ്റ് ചെയുന്നുണ്ട്. ഇവരുടെ ഈ വീഡിയോ പുറത്തുവന്നതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു. അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിന്ന താരം ഇപ്പോൾ അനിൽ കുമ്പഴ സംവിധാനം ചെയുന്ന പള്ളിമണി എന്ന സിനിമയിലൂടെ വീണ്ടും മലയാളികൾക്ക് മുമ്പിൽ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Naina (@nainajamwal_)

Leave a Reply

Your email address will not be published. Required fields are marked *