അമ്മയും അപ്പയും ആയ് നയൻസും വിക്കിയും!! ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകരും.

ഇന്ത്യ ഒട്ടാകെ നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് വിഘ്നേഷ് ശിവനും നയൻതാരയും. സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് പുതിയൊരു സന്തോഷമാണ് വാർത്തയുമായാണ് ഈ താരദമ്പതികൾ എത്തുന്നത്. ലേഡീസ് സൂപ്പർസ്റ്റാറായ നയൻതാരക്കും വിക്കിക്കും കുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന് സന്തോഷവാർത്തയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്. ഏഴ് വർഷത്തോളമുള്ള നീണ്ട പ്രണയത്തിനു ശേഷമാണ് ഈ വർഷം ജൂണിൽ ഇരുവരും വിവാഹിതരായത്.

സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ പ്രചാരം ലഭിച്ച വാർത്തയായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ ഇതാ വിവാഹത്തിനുശേഷം നാലുമാസം കഴിയുമ്പോഴേക്കും ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ് പങ്കുവെക്കുന്നത്. നയൻതാരയും ഞാനും അമ്മയും അപ്പയും ആയി. ഇരട്ട ആൺകുട്ടികളാൽ അനുഗ്രഹീതരായിരിക്കുന്നു ഞങ്ങൾ. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും ഞങ്ങളുടെ പൂർവികരുടെ അനുഗ്രഹങ്ങളും ചേർന്ന് ഞങ്ങൾക്ക് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു.

ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം എന്നായിരുന്നു വിക്കിയുടെ വാക്കുകൾ. സോഷ്യൽ മീഡിയകളിൽ ഒന്നും സജീവമല്ലാത്ത നയൻതാരയുടെ വിശേഷങ്ങൾ വിക്കി വഴിയാണ് ആരാധകർ അറിയുന്നത്. രണ്ടു കുഞ്ഞുങ്ങളുടെയും കാലുകൾ ഏറെ സന്തോഷത്തോടെ ചുംബിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് വിക്കി പോസ്റ്റ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ കിട്ടിയത് മുതൽ ഒത്തിരി സന്തോഷത്തിലാണ് നയൻസും വിക്കിയും. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

കുറച്ചുകാലങ്ങൾക്ക് മുൻപ് ഇരുവരും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ പോകുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും അതിനൊന്നും ഈ ദമ്പതികൾ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കുഞ്ഞുങ്ങളുടെ ചിത്രങ്ങളുമായാണ് വിഘ്നേഷ് സമൂഹ മാധ്യമങ്ങളിൽ. വിദേശരാജ്യങ്ങളിൽ എല്ലാം സർവ്വസാധാരണമായ ഐ.വി.എഫ് ട്രീറ്റ്മെന്റിലൂടെയാണ് ഇവർ കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നത്. ധാരാളം ആരാധകരാണ് ഇവരുടെ ഈ സന്തോഷവാർത്തയ്ക്ക് ആശംസകൾളും ആയി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *