വരണ്ട് ഉണങ്ങിയ ചർമ്മം ഈർപ്പം ഉള്ളതാക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ….

പലരും നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് വരണ്ട ചർമം. ചർമ്മം വരണ്ടിരിക്കുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇത്തരത്തിൽ ഡ്രൈ സ്കിൻ ഉണ്ടാവുന്നതിന് പല കാരണങ്ങളുമുണ്ട്. ശരീരത്തിന് ആവശ്യമായ വെള്ളം ഇല്ലാതിരിക്കുക, ചില രോഗങ്ങൾ, കാലാവസ്ഥ വ്യതിയാനം, സോറിയോസിസ് എന്നിങ്ങനെ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

സോറിയോസിസ് രോഗമുള്ളവരിൽ അമിതമായി ചർമ്മ കോശങ്ങൾ ഉല്പാദിപ്പിക്കുകയും അത് ചൊറിച്ചിൽ പൊട്ടലുകൾ എന്നിവയിലേക്ക് കാരണമാവുകയും ചെയ്യുന്നു. ചില കാലാവസ്ഥകളിൽ വരണ്ട ചർമം രൂപപ്പെടാറുണ്ട് പ്രത്യേകിച്ചും സമ്മറിലും വിന്ററിലും ആണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത് എന്നാൽ കാലാവസ്ഥ കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങൾ പിന്നീട് നോർമൽ ആകുന്നു.

ചില ആളുകളിൽ വരണ്ട ചർമം ഉണ്ടാകുന്നതിന് കാരണമായി മാറുന്നത് കെമിക്കല്ലുകൾ അടങ്ങിയ ക്രീമുകളാണ് ഇങ്ങനെ ഉണ്ടാകുന്ന മാറ്റങ്ങൾ മാറ്റിയെടുക്കുവാൻ പ്രയാസപ്പെടും. പ്രമേഹ രോഗികളിലും കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിലും ലിവർ സിറോസിസ് ഉള്ളവരിലും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിലും വരണ്ട ചർമം സർവ്വസാധാരണമാണ്. അതുകൊണ്ടുതന്നെ ഇതിനുള്ള കാരണം എന്താണെന്ന് മനസ്സിലാക്കി വേണം ചികിത്സിക്കുവാൻ.

ഒരാളുടെ ചർമം വരേണ്ടതാണ് എന്ന് അറിയുവാൻ നിങ്ങളുടെ ചർമ്മത്തിൽ നഖം കൊണ്ട് വെറുതെ പോറിയാൽ മതി വെള്ള വര കാണുന്നുണ്ടെങ്കിൽ ചർമ്മം വരേണ്ടതാണ് അതുപോലെതന്നെ വെയിലത്തേക്ക് ഇറങ്ങുമ്പോൾ ചർമ്മം ആകെ പുകയുന്നതുപോലെ തോന്നുന്നുണ്ടെങ്കിൽ അത് വരണ്ട ചർമത്തിന്റെ ലക്ഷണമാണ്. നല്ല സുഗന്ധമുള്ള സോപ്പുകളും പെർഫ്യൂമുകളും ലോഷനുകളും എല്ലാം കൂടുതൽ വരേണ്ടതാകുന്നു ഇത്തരം പ്രശ്നമുള്ളവർ കൂടുതൽ മണമില്ലാത്ത പ്രോഡക്ടുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരു ദിവസം ഒരു പ്രാവശ്യം കുളിക്കുന്നതാണ് വരണ്ട ചർമ്മക്കാർക്ക് ഏറ്റവും നല്ലത്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.