ഇന്നത്തെ കാലത്ത് പാചകം എളുപ്പമാക്കുന്നതിന് എല്ലാവരും മിക്സി ഉപയോഗിക്കുന്നവർ ആയിരിക്കും. മിക്സി ഉപയോഗിക്കുന്ന വീട്ടമ്മമാർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് ഇനി എളുപ്പത്തിൽ പരിഹാരം കണ്ടെത്താം. എന്തൊക്കെയാണ് എന്ന് നോക്കാം. ദിവസവും മിക്സി ഉപയോഗിക്കുമ്പോൾ അതിന്റെ മൂർച്ച പോകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ പുതിയ ബ്ലേഡ് വാങ്ങാതെ തന്നെ ഉപയോഗിക്കേണ്ട ബ്ലീഡിന്റെ മൂർച്ച കൂട്ടിയെടുക്കാൻ സാധിക്കും.
അതിനായി നാലു മാർഗ്ഗങ്ങൾ പരിചയപ്പെടാം. ആദ്യത്തെ മാർഗ്ഗമെന്നു പറയുന്നത് എല്ലാവരുടെ വീടുകളിലും കല്ലുപ്പ് ഉണ്ടായിരിക്കും. മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച പോകുന്ന സന്ദർഭങ്ങളിൽ ഒരു പിടി കല്ലുപ്പ് എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാനും സാധിക്കും. അതോടൊപ്പം തന്നെ പൊടിച്ച ഉപ്പ് തയ്യാറാക്കുകയും ചെയ്യാം. അടുത്ത ഒരു മാർഗ്ഗം എല്ലാവരും മുട്ട കഴിക്കുന്നവർ ആയിരിക്കും.
ഇനി മുട്ട ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മുട്ട പൊട്ടിച്ച് അതിന്റെ തോട് കളയാതെ വൃത്തിയാക്കി സൂക്ഷിക്കുക. ശേഷം മിക്സിയുടെ ജാറിന്റെ മൂർച്ച പോകുന്ന ഘട്ടങ്ങളിൽ ഈ മുട്ടത്തോട് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്താലും മിക്സിയുടെ ബ്ലീഡിന്റെ മൂർച്ച കൂട്ടാൻ സാധിക്കും. ഈ പൊടിച്ചെടുത്ത മുട്ടത്തോട് കളയാതെ ചെടി നല്ല വളരാനായി ഇട്ടുകൊടുക്കാവുന്നതാണ്. അടുത്ത ടിപ്പ് പനംകൽക്കണ്ടം ഉപയോഗിച്ചിട്ടുള്ളതാണ്.
ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം നന്നായി പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്താലും മൂർച്ച കൂട്ടാൻ സാധിക്കും. പൊടിച്ചെടുത്തത് മധുരപലഹാരങ്ങളിൽ മധുരത്തിനായി ചേർത്തു കൊടുക്കാവുന്നതാണ്. അടുത്ത നാലാമത്തെ മാർഗം അലുമിനിയം ഫോയിൽ പേപ്പർ ആണ്. പേപ്പർ ചെറിയ ഉരുളകളാക്കി ഉരുട്ടി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്താലും വളരെ പെട്ടെന്ന് തന്നെ ബ്ലേഡിന്റെ മൂർച്ച കൂട്ടിയെടുക്കാൻ സാധിക്കും. ഇപ്പറഞ്ഞ നാലു മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്തു നോക്കൂ. നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.