Migraines Will Go Away Completely : സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു അവസ്ഥയാണ് മൈഗ്രേൻ. അമിതമായി വെയിൽ കൊള്ളുന്നത് കൊണ്ടും ശരിയായി രീതിയിൽ ഭക്ഷണം കഴിക്കാത്തത് കൊണ്ടും ശരിക്ക് ഉറങ്ങാത്തത് കൊണ്ടും തലവേദന ഉണ്ടാകുന്ന ആളുകളാണ് ഇത്തരത്തിൽ മൈഗ്രേൻ എന്ന അസുഖം ഉണ്ടാകുന്നത്. കൃത്യമായ ഇടവേളകളിൽ ഒന്നോ അല്ലെങ്കിൽ രണ്ടോ തലയുടെ ഭാഗങ്ങളിലായി പിടിപ്പോടുകൂടിയിട്ടുള്ള വേദന ഉണ്ടെങ്കിൽ അതിനെയാണ് മൈഗ്രേൻ എന്ന് പറയുന്നത്.
എന്നാൽ ഇതിന്റെ കൂടെ തന്നെ ചില ആളുകൾക്ക് ഛർദിയും ഉണ്ടായി വരാറുണ്ട്. ഇങ്ങനെയുള്ളവർക്ക് അമിതമായിട്ടുള്ള ശബ്ദം വെളിച്ചം മണം എന്നിവയെല്ലാം വളരെ ബുദ്ധിമുട്ടും ഉണ്ടാകും. ചിലർക്ക് കാഴ്ച ശക്തിയിലും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഈ അസുഖം ഓരോ വ്യക്തികൾക്കും വരാനുണ്ടാകുന്ന കാരണങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർക്ക് കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് മൂലം ഒരുപാട് യാത്രകൾ ചെയ്യുന്നത് മൂലം .
കടുത്ത വെളിച്ചങ്ങൾ കണ്ണിലേക്ക് തട്ടുന്നത് മൂലം അതുപോലെ ചില ഭക്ഷണങ്ങളോടുള്ള അലർജി അതുപോലെ ശരിയായ രീതിയിൽ ഉറങ്ങാത്തത്. സ്ത്രീകൾക്കാണെങ്കിൽ പീരീഡ്സിനെ മുൻപും ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ ഇതിനെല്ലാം കൂടുതൽ മാനസികമായിട്ടുള്ള സമ്മർദമാണ് മൈഗ്രൈൻ അവസ്ഥ കൂടുതലാളുകൾക്കും കണ്ടു വരാനുള്ള കാരണം.
ഈയൊരു അസുഖത്തെ നമുക്ക് മരുന്ന് കഴിക്കാതെ ഒഴിവാക്കാൻ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. കൃത്യമായ സമയത്ത് ഉറങ്ങുക കൃത്യമായി സമയത്ത് ഭക്ഷണം കഴിക്കുക. ദിവസവും എക്സസൈസ് ചെയ്യുക പുകവലി മദ്യപാനം എന്നിവ ഒഴിവാക്കുക. ഇത്തരം കാര്യങ്ങൾ ചെയ്താൽ തന്നെ മാനസിക സമ്മർദം കുറയുകയും അതുവഴി മൈഗ്ര സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.