കുട്ടികുറുമ്പനൊപ്പം ചിത്രങ്ങൾ എടുത്ത് മിയ…അമ്മയേക്കാൾ ലുക്ക് ആയ് ക്യൂട്ട് ലൂക്കയും.!!

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മിയ ജോർജ്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്ന താരം പിന്നീട് സിനിമകളിൽ തിളങ്ങുകയായിരുന്നു. നായികയായും സഹനടിയായും തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളെയും ഏറെ മനോഹരമായ് ആരാധകരിലേക്ക് എത്തിക്കാനുള്ള കഴിവ് താരത്തിന് ഉണ്ടെന്നു പറയാം. ഒരു സ്മാൾ ഫാമിലി എന്ന സിനിമയ്ക്ക് ശേഷം ചേട്ടായിസ്, റെഡ് വൈൻ, വിശുദ്ധൻ തുടങ്ങി നിരവധി സിനിമകളിൽ ഭാഗമാകാനും താരത്തിന് സാധിച്ചു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് താരത്തിന്റെ വിവാഹം അശ്വിൻ ഫിലിപ്പുമായി നടക്കുന്നത്. സമൂഹമാധ്യമങ്ങളെല്ലാം തന്നെ ഒരുപാട് നിറഞ്ഞുനിന്ന വാർത്തയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് തൊട്ടു പിന്നാലെ ഇരട്ടി മധുരവും ആയാണ് നടി മിയ എത്തിയത്. ഇരുവർക്കും ഒരു ആൺകുട്ടി ജനിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ് മലയാളി പ്രേക്ഷകരും ആയി പങ്കുവെച്ചത്. ലൂക്ക എന്നാണ് മിയ അശ്വിൻ ദമ്പതികളുടെ മകന്റെ പേര്. സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായ മിയ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നത് ഒരു മടിയും കാണിക്കാറില്ല.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് മിയയുടെ പുതിയ ചിത്രങ്ങൾ. മിയയും മകനായ ലൂക്കയും ഒന്നിച്ച് കാറിൽ എവിടേക്കോ യാത്ര ചെയ്യുന്നതിനു മുമ്പുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മിയ പോസ്റ്റ് ചെയ്യുന്നത്. പോസ് ഇതു മതിയോ അമ്മ എന്ന രസകരമായ ക്യാപ്ഷൻനോട് കൂടിയിട്ടാണ് മിയ ലൂക്കയുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ചിത്രങ്ങൾക്ക് താഴെ ആരാധകരും നിരവധി കമന്റുകൾ നൽകുന്നു.

ഇതിപ്പോ ലൂക്ക അല്ലാലോ അമ്മ അല്ലേ പോസ് ചെയ്യുന്നേ എന്നും അമ്മയും മകനും വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകർ പറയുന്നു. സിനിമാ മേഖലയിൽ ഇന്നും സജീവമായ നടി മിയ വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന കോബ്ര എന്ന തമിഴ് സിനിമയിലാണ് ഏറ്റവും പുതിയതായി അഭിനയിച്ചിരിക്കുന്നത്. ധാരാളം പേരാണ് ഇവരുടെ ഈ ക്യൂട്ട് ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്. മിയയുടെ പുതിയ സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by miya (@meet_miya)

Leave a Reply

Your email address will not be published. Required fields are marked *