പ്രിയതമനും ലൂക്കക്കും ഒപ്പമുള്ള മനോഹരമായ നിമിഷങ്ങളുമായി മിയ ജോർജ്.!!

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് മിയ ജോർജ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഈ നടി പങ്കുവെക്കുന്ന ഏതൊരു വിശേഷവും വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ മിയ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വളരെ മനോഹരമായ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

മിയയുടെ ഭർത്താവായ അശ്വിനും മകനായ ലൂക്കക്കും ഒപ്പം കാറിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. വീഡിയോയിൽ മകന്റെ കുട്ടിക്കുറുമ്പുകൾ എല്ലാം തന്നെ രസകരമായി കാണിച്ചിരിക്കുകയാണ് താരം. മിയയുടെയും ഭർത്താവിന്റെയും മകനായ ലൂക്കയുടെയും ഈ വീഡിയോ പുറത്തുവന്നതോടെ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റിയത്.

താരത്തിന്റെ ഈ വീഡിയോ പുറത്ത് വന്നതോടെ നിരവധി കമന്റുകളും ലൈക്കുകളും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടനവധി സിനിമകളിൽ അഭിനയിച്ച മിയ തന്റെ അഭിനയമികവുകൊണ്ട് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളികൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയായിരുന്നു മിയ എന്ന് പറയാം. രാജസേനൻ സംവിധാനം ചെയ്ത ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെ സഹനടി ആയാണ് മിയ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്ന് ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, വിശുദ്ധൻ തുടങ്ങിയ നിരവധി സിനിമകളിൽ സഹ നടിയായും നായികയായും വേഷം ചെയ്തു. മിയയുടെ വിവാഹ ശേഷവും സിനിമകളിൽ വളരെയധികം സജീവമാണ് ഈ താരം. അജയ് ഗണമുത്ത് സംവിധാനം ചെയ്ത കോബ്ര എന്ന സിനിമയാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. മലയാളികളുടെ പ്രിയ നടിയായ മിയയുടെ പുതിയ സിനിമകൾക്കായും ഒപ്പം തന്നെ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by miya (@meet_miya)

Leave a Reply

Your email address will not be published. Required fields are marked *