പ്രിയതമയ്ക്ക് ഒപ്പം ക്ഷേത്ര ദർശനം നടത്തി എം ജി ശ്രീകുമാർ.. ചിത്രങ്ങൾ വൈറൽ ആക്കി ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ ഗായകനാണ് എം ജി ശ്രീകുമാർ. തന്റെ പാട്ടിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. എം ജി ശ്രീകുമാർ മാത്രമല്ല എംജിയുടെ ഭാര്യയായ ലേഖയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഇവർ തങ്ങളുടെ ജീവിതത്തിലെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് ഇരുവരുടെയും പുതിയ ചിത്രങ്ങൾ. മൂകാംബിക ദർശനം എന്ന ക്യാപ്ഷനുമായാണ് ചിത്രങ്ങൾ എംജി ശ്രീകുമാർ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്. രണ്ടുപേരും മൂകാംബിയും മുരുഡേശ്വർ എന്നീ ക്ഷേത്രങ്ങളിൽ ദർശനത്തിനായി പോകുന്ന ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. മൂകാംബിക ക്ഷേത്ര നടയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തോട് ഒരു പ്രത്യേകത ഇഷ്ടമാണ് ഇരുവർക്കും ഉള്ളത്.

അവിടെ നിന്ന് ആരംഭിച്ച ജീവിതം ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകുവാൻ ആഗ്രഹിക്കുന്നവരാണ് ഇരുവരും. ഇരുവരുടെ അവധിക്കാലം അമേരിക്കയിൽ ആഘോഷിക്കുകയായിരുന്നു. അവിടെനിന്ന് തിരികെ വന്നതിനുശേഷം ക്ഷേത്ര ദർശനങ്ങൾക്കായി പുറപ്പെടുകയായിരുന്നു. ക്ഷേത്ര ദർശനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായ് നടി രമ്യയെ കണ്ടുമുട്ടുകയും ചിത്രങ്ങൾ എടുക്കുകയും ചെയുന്നുണ്ട്. ചിത്രങ്ങൾ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ ഒട്ടനേകം പേരാണ് കമന്റ്കളും ലൈക്കുകളുമായി രംഗത്തെത്തുന്നത്.

ആരാധകർ നൽകുന്ന കമന്റുകൾക്കെല്ലാം എം ജി ശ്രീകുമാർ മറുപടി നല്കാൻ ശ്രെമിക്കാറുണ്ട്. കഴുത്തിലെ ഒരു ലോക്കറ്റ് കിട്ടിയാൽ മതി എന്റെ കുടുംബം രക്ഷപ്പെടും എന്ന് ഒരു ആരാധകൻ  പറഞ്ഞപ്പോൾ ചെറിയ ഗ്രാം ഗോൾഡ്  ഉള്ളു, തരാമെന്നും മറുപടിയായി എം ജി ശ്രീകുമാർ പറയുന്നു. കൂടാതെ ജീവിതത്തിൽ ഇനിയും നിങ്ങൾക്ക് സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും ആരാധകർ ആശംസിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *