ന്യൂയോർക്കിൽ വെക്കേഷൻ ഒരുമിച്ച് ആഘോഷിച്ച് എം ജി ശ്രീകുമാറും ഭാര്യയും.!!!| New York Vacation Trip.

New York Vacation Trip : പാട്ടുകൾ ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനായ എം ജി ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മലയാള സിനിമ മേഖലയ്ക്ക് നിരവധി പാട്ടുകളിലൂടെ വിജയങ്ങൾ നേടിക്കൊടുത്ത എം ജി ശ്രീകുമാർ പിന്നണി ഗായകൻ, കമ്പോസ്ർ, ഫിലിം പ്രൊഡ്യൂസർ, തുടങ്ങി നിരവധി മേഖലകളിലും തന്റെ കഴിവ് തെളിയിച്ചു.

മലയാളത്തിൽ മാത്രം അല്ല തമിഴ് ഹിന്ദി, തുടങ്ങി നിരവധി അന്യഭാഷകളിലും പാട്ടുകൾ പാടി ജനഹൃദയങ്ങൾ കീഴടക്കാൻ എം ജി ശ്രീകുമാറിന് സാധിച്ചു. ഇപ്പോൾ ഇതാ തന്റെ പ്രിയ പത്നിക്കൊപ്പം ന്യൂയോർക്കിൽ തങ്ങളുടെ ഒഴിവ് സമയം ഒരുമിച്ച് പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ലേഖ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുള്ളത്.

ചുവപ്പ് നിറത്തിലുള്ള പാന്റും ഷർട്ടും അതിനു മുകളിൽ ബനിയനും ധരിച് ഒരു കൂളിംഗ് ഗ്ലാസും വെച് നിൽക്കുന്ന ചിത്രങ്ങളാണ് ലേഖ പങ്കുവെച്ചിരിക്കുന്നത്. ന്യൂയോർക്കിൽ താമസിക്കുന്ന തന്റെ മകളുടെ ഒപ്പം അവധിക്കാലം പങ്കിടാൻ ചെന്നതായിരുന്നു ലേഖ. ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ കുട്ടികളുടെ പ്രിയ ജഡ്ജ് ആണ് എം ജി ശ്രീകുമാർ.

റിയാലിറ്റി ഷോകളുടെയും സിനിമ ഗാനരംഗത്തെയും മറ്റും തന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഭാര്യയോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ ന്യൂയോർക്കിൽ എത്തുകയായിരുന്നു എം ജി ശ്രീകുമാർ . ഇതിനുമുമ്പും ഇരുവരും ഒരുമിച്ചു സന്ദർശിച്ച പല സ്ഥലങ്ങളും ആരാധകർക്കായി പങ്കുവെച്ചിരുന്നു. എംജി ശ്രീകുമാറും ഭാര്യയും ന്യൂയോർക് നഗരങ്ങളിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ഇരുവരുടെയും ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി എത്തുന്നത്. പുതിയ ഗാനങ്ങളുമായ് എത്തുന്നത് കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *