വളരെ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തോല് കളയുന്നതിന് വേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.അടുക്കളയിൽ പച്ചക്കറി അറിയുന്ന സമയത്ത് പലപ്പോഴും നമുക്ക് മടിയുള്ള കാര്യമാണ് വെളുത്തുള്ളിയുടെ തോല് കളയുന്നത്. ഇത് വളരെ ചെറുതായതുകൊണ്ട് തന്നെ പലർക്കും വളരെയധികം മടിയായിരിക്കും .
എന്നാൽ ഇനി ആരും തന്നെ മടി പിടിക്കേണ്ട ആവശ്യമില്ല. ഒരു ചെറിയ കത്തിയുണ്ടെങ്കിൽ ഇനി വളരെ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തോല് കളയാം. അതിനായി വെളുത്തുള്ളിയുടെ പുറംഭാഗത്തെ തോലുകൾ എല്ലാം കൈകൊണ്ട് ആദ്യം കളയുക അതിനുശേഷം ഒരു കത്തിയെടുത്ത് ഓരോ അലിയുടെയും മുകളിലായി കത്തി അമർത്തിയതിനുശേഷം ചെറുതായി ഇളക്കുക.
ശേഷം വലിക്കുമ്പോൾ വളരെ എളുപ്പത്തിൽ തോല് ഇളകി പോകുന്ന വെളുത്തുള്ളി വരുന്നത് കാണാം. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക. വലിയ വെളുത്തുള്ളി എല്ലാം തന്നെ ഇതുപോലെ എളുപ്പത്തിൽ നമുക്ക് പറിച്ചെടുക്കാൻ സാധിക്കും.
ചെറിയ വെളുത്തുള്ളിയും ഇതുപോലെ ചെയ്യാൻ പറ്റുന്നത് ആണ്. വെളുത്തുള്ളി തൊലി കളയാൻ മടിയുള്ളവർക്ക് ഇതാ ഈ മാർഗം ഒന്ന് ട്രൈ ചെയ്തു നോക്കൂ. നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infro trick