സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ച് മേഘന രാജ്.!! യാത്രക്കിടയിലുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മേഘ്ന രാജിനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയതാണ് മേഘന. തുടർന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, പാച്ചും ഗോപാലനും തുടങ്ങി നിരവധി മലയാള സിനിമകളിൽ ഭാഗമാകാനും താരത്തിന് സാധിച്ചു. മലയാളി അല്ലെങ്കിൽ പോലും തന്റെ അഭിനയത്തിലൂടെ മലയാളികൾക്കിടയിൽ സ്ഥാനം പിടിക്കാൻ താരത്തിന് സാധിച്ചു.

തെലുങ്ക്, കന്നട, തമിഴ്, തുടങ്ങിയ ഒട്ടനേകം ഭാഷകളിൽ അഭിനയിച്ച മേഘ്ന രാജ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ് മേഘ്ന രാജ്. മലയാളികളുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ ഈ താരം പങ്കുവെക്കുന്ന ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ എത്തിപ്പെടാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് മേഘ്ന പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ. മേഘന സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ ചെയ്യുന്ന വളരെ മനോഹരമായ നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചീരുവിന്റെ വേർപാടിന് ശേഷം മേഘന എല്ലാം മറന്ന് ഇത്രയും സന്തോഷമതിയായി കാണുന്നത് ആദ്യമായാണ്. താരത്തിന്റെ ഈ ചിത്രങ്ങൾ എല്ലാം തന്നെ കണ്ടപ്പോൾ ഒത്തിരി സന്തോഷത്തിൽ ആവുകയായിരുന്നു ആരാധകർ. താരം പങ്കുവച്ച ചിത്രങ്ങൾക്ക് ഒട്ടനേകം കമന്റുകളാണ് ആരാധകർ നൽകുന്നത്.

ചിത്രങ്ങളിൽ വളരെ സുന്ദരി ആയിട്ടുണ്ടെന്നും, സുഹൃത്തുക്കൾക്കൊപ്പം എങ്ങോട്ടാണ് യാത്രയ്ക്ക് പോകുന്നതെന്നും, എപ്പോഴും ഇതുപോലെ ഹാപ്പിയായി ഇരിക്കാനും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്. മേഘന ചിത്രങ്ങൾ പങ്കുവെച്ച് സെക്കന്റുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ലൈക്കുകൾ ആണ് ആരാധകർ നൽകുന്നത്. ഇനിയും ഈ നടിയുടെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

Leave a Reply

Your email address will not be published. Required fields are marked *