നടി മേഘനയെയും ചിരഞ്ജീവിയെയും അറിയാത്തവരായി ആരും തന്നെ ഇല്ല. ഏവരുടെയും ഇഷ്ട ജോടികൾ ആയ ഈ ദമ്പതികളുടെ ഏതൊരു വാർത്തയും ഏറെ പ്രചാരം ലഭിക്കാറുണ്ട്. എന്നാൽ ആരാധകരെയും നടി മേഘനയെയും ഒരുപാട് ദുഃഖത്തിൽ ആഴ്ത്തി കൊണ്ടായിരുന്നു ചിരഞ്ജീവിയുടെ പെട്ടന്നുള്ള മരണം. ഒരുപാട് കാലത്തിനുശേഷമാണ് ഈയൊരു ദുഃഖത്തിൽ നിന്നും നടി മേഘന പതിയെ വിമുക്തയാകുന്നത്. ഈയടുത്താണ് ചീരുവിൻ്റെ വിയോഗത്തിന് ശേഷം പൊതുവേദികളിലും മറ്റും മേഘ്ന സജീവമാകുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മേഘ്ന തന്നെയാണ് തന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായ് പങ്കുവയ്ക്കുന്നത്. നടി മേഘനയുടെ മേക്കപ്പ് മാൻ ആയ രഘു നാഗരാജിന്റെ വിവാഹത്തിനാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് താരം എത്തുന്നത്. നിരവധി താരങ്ങൾ എത്തിയെങ്കിലും നടി മേഘനയുടെ വാർത്തയാണ് ഏറെ സന്തോഷത്തോടെ രഘു പങ്കുവെച്ചിരിക്കുന്നത്.
ഇവരുടെ വിവാഹത്തിന് നടി മേഘനയുടെ സാന്നിധ്യം കൂടുതൽ സന്തോഷം നൽകുന്നു എന്നായിരുന്നു രഘുവിന്റെ വാക്കുകൾ. മേഘന സമൂഹ മാധ്യമങ്ങളിലും പൊതുവേദികളിലും എല്ലാം പ്രതീക്ഷപ്പെടുമ്പോൾ ഭൂരിഭാഗം സമയവും രഘുനാഗരാജൻ തന്നെയാണ് മേക്കപ്പുകൾ നോക്കിയിരുന്നത്. അതുകൊണ്ടുതന്നെ മേഘനക്ക് വലിയൊരു സ്ഥാനമാണ് രഘു നൽകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിൽ മേഘന എത്തിയതോടെ ഒത്തിരി ആഹ്ലാദത്തിലാണ് രഘു.
വിവാഹ വേദിയിൽ മേഘന പ്രത്യക്ഷപ്പെട്ടതോടെ ഏവരുടെയും ശ്രദ്ധ മേഘനയിൽ ആയിരുന്നു. ലൈറ്റ് റോസ് നിറത്തിലുള്ള നിറയെ പൂക്കളോട് കൂടിയുള്ള വസ്ത്രമാണ് മേഘ്ന ധരിച്ചിരുന്നത്. വളരെ സിമ്പിൾ ആയും എന്നാൽ ഒത്തിരി സുന്ദരിമായാണ് വിവാഹ വേദിയിൽ എത്തുന്നത്. ഏറെ തിരക്കുകൾക്കിടയിലും അതെല്ലാം മാറ്റിവെച്ച് മേഘ്‌ന എത്തുന്നതും ഏവരെയും അതിശയിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ നിന്ന് ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.