കല മാസ്റ്റർക്കുള്ള സർപ്രൈസുമായി മീന.!!! കണ്ണുകൾ നിറഞ്ഞ് പ്രിയ സുഹൃത്ത്. | Meena With a Surprise For Kala Master.

Meena With a Surprise For Kala Maste : എന്നും മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന അഭിനേതാക്കളിൽ ഒരാളാണ് മീന. ഡ്രീംസ്, രാക്ഷസരാജാവ് മിസ്റ്റർ ബ്രഹ്മചാരി, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ് മാറാൻ മീനക്ക് സാധിച്ചു. ഈ കഴിഞ്ഞ മാസങ്ങളിലാണ് താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയും വിഷമത്തിലൂടെയും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. മീനയുടെ ഭർത്താവായ വിദ്യ സാഗറിന്റെ വിയോഗം താരത്തെയും മകളെയും ഒരുപാട് ദുഃഖത്തിലാഴ്ത്തി.

ജൂൺ മാസം 28 ന് ആയിരുന്നു വിദ്യ സാഗറിന്റെ വേർപാട്. താരവും മകളും തങ്ങളുടെ വിഷമത്തിൽ നിന്ന് പൂർണമായും കര കയറിയിട്ടില്ല. ശ്വാസ കോശസംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് താരത്തിന്റെ ഭർത്താവ് മരണപ്പെടുന്നത്. അതിനു ശേഷം താരം സോഷ്യൽ മീഡിയകളിൽ അധികം സജീവമായിരുന്നില്ല. എന്നിരുന്നാലും തന്റെ ഏത് ജീവിത സാഹചര്യത്തിലും കൂടെ ഉണ്ടായിരുന്ന കല മാസ്റ്ററിന്റെ വിവാഹ വാർഷികത്തിന് ആണ് താരം സർപ്രൈസ് നൽകിയത്.

നിരവധി വർഷങ്ങളായി സുഹൃത്തുക്കളാണ് കലാ മാസ്റ്ററും മീനയും. സിനിമകളിലെ ഡാൻസ് മാസ്റ്റർ ആണ് കല. ഇപ്പോൾ വരും തമ്മിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിട്ടുള്ളത്. കല മാസ്റ്റർ തന്റെ അക്കൗണ്ടിലൂടെ തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഹൃദയസ്പർശിയായ ഒരു അടി കുറുപ്പും. ‘ ഇന്നലെ മീന നാട്ടിൽ ഉണ്ടാവുകയില്ല എന്ന് നുണ പറഞ്ഞു.

അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് വിഷമമായി. പക്ഷേ എന്റെ സ്പെഷ്യൽ ദിവസത്തിന് സർപ്രൈസ് ആയി വന്നു, ലവ് യു മീന’ എന്നിങ്ങനെയായിരുന്നു ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തത്. തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ മീനയെ കണ്ടപ്പോൾ നിറക്കണ്ണുകളോടെയാണ് താരത്തെ സ്വീകരിക്കുന്നത്. ഇരുവരും തമ്മിൽ അത്രയ്ക്ക് അധികം ആഴത്തിലുള്ള ബന്ധമായിരുന്നു. ഇരുവരുടെയും ചിത്രത്തിന് നിരവധി പേരാണ് ലൈക്കുകൾ നൽകുന്നത്.

 

View this post on Instagram

 

A post shared by Kala Master (@kalamaster_offical)

Leave a Reply

Your email address will not be published. Required fields are marked *