ഈ ചെടിയുടെ പേര് പറയാമോ? ശരീരത്തിൽ ഉണ്ടാകുന്ന ഏതൊരു മുറിവുകൾക്കും ഇത് വളരെ നല്ല ഒറ്റമൂലിയാണ്. | Health Benefits Of Communist Pacha

Health Benefits Of Communist Pacha: സാധാരണയായി നാട്ടിൻപുറങ്ങളിൽ ധാരാളം കണ്ടുവരുന്ന ഒരു ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. സാധാരണ മുറിവുകൾ ഉണങ്ങുന്നതിനു വേണ്ടിയാണ് ഈ ചെടി ഉപയോഗിച്ച് വരാറുള്ളത്. ശരീരത്തിൽ എവിടെയെങ്കിലും ചെറിയ മുറിവുകൾ ഉണ്ടായാൽ ഈ ചെടിയുടെ ഇലകൾ പറിച്ചെടുത്ത് ഇലകൾ പരസ്പരം തിരുമ്മി അതിന്റെ നീരെടുത്ത് മുറിവുകളിൽ പരട്ടു യാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുറിവുകൾ ഉണങ്ങുന്നതിനു സഹായിക്കും.

കമ്മ്യൂണിസ്റ്റ് പച്ചയിൽ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റ് ഗുണങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്. അതുപോലെ തന്നെ നിരവധി അസുഖങ്ങൾക്ക് യാതൊരു തരത്തിലും ഉള്ള സൈഡ് എഫക്റ്റും ഇല്ലാതെ ധൈര്യമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു ചെടി കൂടിയാണിത്. കാൽസ്യം മാങ്കിനീസ് ഫ്ലവനോയിഡുകൾ, അയൺ തുടങ്ങി നിരവധി മൂലകങ്ങൾ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ വേര് ഇടിച്ചുപിടിച്ച് കറന്ന ഉടനെയുള്ള പാലിൽ അതിരാവിലെ കഴിച്ചാൽ മൂത്രക്കല് ഇല്ലാതായി പോകുന്നതിന് സഹായിക്കുന്നു.

അതുപോലെ തന്നെ ചിക്കൻ ഗുനിയാ വരുമ്പോൾ ഇതിന്റെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതാണ്. യൂറിക്കാസിഡിന്റെ അളവ് കുറയ്ക്കുന്നതിനും ശരീരത്തിലുള്ള നീരിനെ ഇല്ലാതാക്കുന്നതിനും അസിഡിറ്റി കുറയ്ക്കുന്നതിനും ഈ ചെടിക്ക് പ്രത്യേക കഴിവുണ്ട്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കാൻ കഴിവ് ഉള്ളതിനാൽ പ്രമേഹ രോഗികൾക്ക് ആശ്വാസമേകാൻ ഈ ചെടിക്ക് ആകുന്നു.

ഹൃദയത്തിന്റെയും കിഡ്നിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ഇതിന്റെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം വളരെ നല്ലതാണ്. അതുപോലെ തന്നെ സ്ത്രീകളിൽ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിനും ഒരു മരുന്നായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ ഇലയിൽ ധാരാളം ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ കമ്മ്യൂണിസ്റ്റ് പച്ച എട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഒരു പരിധിവരെ ക്യാൻസർ രോഗത്തെയും തടയാം. എല്ലാവിധ മൂത്രരോഗങ്ങളെയും ഇല്ലാതാക്കാൻ ഈ വെള്ളം കുടിച്ചാൽ മതി. കമ്മ്യൂണിസ്റ്റ് പച്ചയുടെ കൂടുതൽ ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *