നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ കുടംപുളിയിട്ട ഒരു കിടിലൻ മീൻ കറി തയ്യാറാക്കാം. ഈ മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിന് ആദ്യം തന്നെ മീനിലേക്കുള്ള മസാല എല്ലാം വെള്ളത്തിൽ മിക്സ് ചെയ്തു വയ്ക്കുക. അതിനായി അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി മൂന്ന് ടീസ്പൂൺ കാശ്മീരി മുളകുപൊടി എന്നിവ ഒരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിച്ചു വയ്ക്കുക.
അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവ ചെറുതായി വറുത്ത് വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിനുശേഷം അതിലേക്ക് പത്ത് ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം അഞ്ചു ആരോ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക.
ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക. ഇനിയെല്ലാം നല്ലതുപോലെ വഴറ്റി എടുക്കുക. ഉള്ളി നല്ലതുപോലെ ചെറിയ ഗോൾഡൻ ബ്രൗൺ നിറമായി വഴന്നു വന്നതിനു ശേഷം അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മസാല ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മീനിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക.
പുളിക്ക് ആവശ്യമായ കുടംപുളി ചേർത്ത് കൊടുക്കുക. ശേഷം മീൻ കറി നല്ലതുപോലെ തിളപ്പിച്ചെടുക്കുക. തിളച്ചു വന്നതിനുശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക. മീൻ നല്ലതുപോലെ എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് അടച്ചു വയ്ക്കുക. തീ ഓഫ് ചെയ്യുക. കുറച്ചുസമയത്തിനു ശേഷം എടുത്തുപയോഗിക്കുക. വളരെ രുചികരമായ തനി നാടൻ മീൻ കറി ഇനി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.