എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു മാസ്കും സോപ്പ് മാത്രമാണ്. ഇത് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. സാധാരണ ബാത്റൂമുകളിൽ സോപ്പ് വെക്കുന്ന സ്റ്റാൻഡ് ശ്രദ്ധിച്ചു നോക്കിയാൽ അറിയാം നാം ദിവസവും ഉപയോഗിക്കുന്ന സോപ്പ് വെള്ളം തട്ടി അലിഞ്ഞ് സോപ്പ് വയ്ക്കേണ്ട സ്റ്റാൻഡ് മുഴുവൻ പരന്നുകിടക്കുന്നത് കാണാം.
അത് വളരെയധികം വൃത്തികേടായിരിക്കുന്ന ഒരു സാഹചര്യമാണ്. പുറത്തുനിന്ന് ഒരാൾ വന്ന് നമ്മുടെ ബാത്റൂമിലേക്ക് കടക്കുമ്പോൾ നമുക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യം കൂടിയാണ്. എന്നാൽ ഇനി അത്തരം സാഹചര്യങ്ങളിൽ നമുക്ക് ഒഴിവാക്കാം. അതിനായി ചെയ്യേണ്ടത് ഒരു മാസ്ക് എടുത്ത് അതിന്റെ ഒരു ഭാഗം മുറിക്കുക. ഇപ്പോൾ അതൊരു കവർ പോലെ കാണപ്പെടും. ഈ കവറിന്റെ അകത്തേക്ക് സോപ്പ് വെച്ച് കൊടുക്കുക.
അതിനുശേഷം മുറിച്ച ഭാഗത്ത് വള്ളി കൊണ്ട് അത് കെട്ടുക. അതിനുശേഷം ഷോപ്പ് ഈ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഒട്ടും തന്നെ അലിഞ്ഞു പോകാതെ വളരെ വൃത്തിയായി തന്നെ സോപ്പ് ഉപയോഗിക്കാം. സോപ്പ് വെക്കുന്ന സ്റ്റാൻഡ് വൃത്തികേട് ആകുന്ന സാഹചര്യവും ഒഴിവാക്കാം. ഇത് വേണമെങ്കിൽ തൂക്കിയിടുകയും ചെയ്യാം. കൈകഴുകുന്ന വാഷിംഗ് ബേസ്ണുകളിൽ കൈ കഴുകാൻ ഇതുപോലെ തൂക്കിയിടാം.
എല്ലാവരും ഈ ടിപ്പ് ഇന്ന് തന്നെ ചെയ്തു നോക്കുക. അടുത്തതായി മീൻ വറുക്കുമ്പോൾ എണ്ണ ചൂടായതിനു ശേഷം മസാല പുരട്ടി വെച്ച മീൻ ചേർക്കുന്നതിനു മുൻപ് ഒരു പാൻ എടുത്ത് അതിൽ ആദ്യം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക അതിനുശേഷം മീൻ എല്ലാം തന്നെ നിരത്തിവെച്ച് അതുകഴിഞ്ഞ് പാൻ ചൂടാക്കാൻ വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് മീൻ ഇടുമ്പോൾ ഉണ്ടാകുന്ന എണ്ണ തെറിയ്ക്കുന്നത് ഒഴിവാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.