Tasty Masala Kadala Curry Recipe: വെള്ളക്കടല എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കി നോക്കാം. ഇതുപോലെ ഒരു മസാല നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 250 ഗ്രാം വെള്ളക്കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക . കുതിർന്നു വന്നതിനുശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിക്കാൻ വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ നല്ല ജീരകം ചേർത്ത് വറക്കുക. അതിനുശേഷം ഒരു വലിയ സവാള പൊടിപൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള വഴന്നു വരുന്ന സമയം കൊണ്ട് ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയതും രണ്ട് തക്കാളി അരിഞ്ഞതും ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ചെറിയ കഷ്ണം പട്ട, ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ചേർത്തു നല്ലതുപോലെ അരച്ചെടുക്കുക.
അതിനുശേഷം വഴറ്റിയെടുത്ത സവാളയിലേക്ക് ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. തക്കാളിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം വേവിച്ചു വച്ചിരിക്കുന്ന കടലയും ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം പാത്രം അടച്ചുവെച്ച് നല്ലതുപോലെ തിളപ്പിക്കുക. വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം കടലക്കറി നന്നായി കുറുക്കി എടുക്കുക. കറി പാകമായതിനു ശേഷം ആവശ്യത്തിന് മല്ലിയിലയും ഇട്ടുകൊടുത്ത് ഇറക്കി വെക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.