വെള്ളക്കടല മസാല നല്ല രുചികരമായി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. സാധാരണ മസാല വയ്ക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഇനി ഇതുപോലെ ചെയ്തു നോക്കൂ. ആദ്യം തന്നെ കറിക്ക് ആവശ്യമായ കടല എടുത്തു വയ്ക്കുക. ശേഷം കുറച്ച് ചൂടുവെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. കുതിർന്നു വന്നതിനുശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് രണ്ട് ഏലക്കായ, ഒരു ചെറിയ കഷണം കറുവപ്പട്ട, അഞ്ച് ഗ്രാമ്പൂ, മൂന്ന് വയനയില അതോടൊപ്പം ചേർക്കേണ്ട മറ്റൊരു കൂട്ടുകൂടിയുണ്ട്.
ഒരു ടീസ്പൂൺ ചായപ്പൊടി ഒരു തുണിയിൽ കിഴികെട്ടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. നന്നായി വന്നതിനുശേഷം വെള്ളം കളഞ്ഞു പകർത്തി വയ്ക്കുക. അടുത്തതായി രണ്ട് തക്കാളിയും രണ്ട് സവാളയും മിക്സിയിലിട്ട് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു വലിയ സവാള മിക്സിയിൽ ഇട്ട് അരച്ച് മാറ്റി വയ്ക്കുക. ശേഷം ഒരു ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചിരിക്കുന്ന സവാള ചേർത്ത് വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക. ശേഷം നന്നായി മൂത്ത വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന തക്കാളിയും സവാളയും ചേർക്കുക. അതും നല്ലതുപോലെ വഴന്നു വന്നതിനുശേഷം എരിവിന് ആവശ്യമായ മുളകുപൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ കസൂരി മേത്തി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ ഇളക്കി യോജിപ്പിച്ചതിനു ശേഷം വേവിച്ചുവച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക.
ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ കുറുക്കിയെടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്തു കൊടുക്കുക. കറി നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം നാലു വെളുത്തുള്ളിയും മൂന്നു പച്ചമുളകും ചേർത്ത് മൂപ്പിച്ച് അതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് വറുത്ത കറിയിലേക്ക് ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.