ഉമ്മാക്കുള്ള കേക്ക് സമ്മാനിച്ച് മറിയം.!!! ഒപ്പം സർപ്രൈസുമായി സുപ്രിയയും പൃഥ്വിരാജും.. | Amal’s Birthday Celebration.

Amal’s Birthday Celebration : യുവ നായകന്മാരിൽ ഏറ്റവും മുൻപിൽ തന്നെ സ്ഥാനം പിടിച്ച് മലയാളികളുടെയും നിരവധി ആരാധകരുടെയും ഹൃദയം കവർന്നെടുത്ത നായകനാണ് ദുൽഖർ സൽമാൻ. താര രാജാവായ മമ്മൂക്കയുടെ മകൻ എന്നതിലുപരി തന്റേതായ പരിശ്രമം കൊണ്ട് മുന്നേറുകയാണ്. ഇപ്പോൾ ഇതാ താരത്തിന്റെ പ്രിയസഖിയായ അമാൽന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമായ് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ദുൽഖറിന്റെ ഭാര്യയുടെ പിറന്നാൾ ആഘോഷിച്ചത്.

സുപ്രിയ, നസ്രിയ, ദുൽഖർ തുടങ്ങിയ നിരവധി താരങ്ങളും ആരാധകരും ആണ് അമാൽ സൂഫിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. ദുൽഖറിന്റെയും അമാലിന്റെയും മകളായ മറിയം നൽകിയ പിറന്നാൾ കേക്ക് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. “ഐ ലവ് യു മമ്മ, ഹാപ്പി ബർത്ത് ഡേ’ എന്നെഴുതിയ കേക്കാണ് കുഞ്ഞു മറിയം തന്റെ ഉമ്മക്കായി സമ്മാനിച്ചത്.

സെക്കന്റുകൾക്കുള്ളിലാണ് കുഞ്ഞു മറിയം തന്റെ ഉമമ്മക്കായ് വാങ്ങിച്ച കേക്കുകളുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. ഒപ്പം തന്നെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരുടെയും സുഹൃത്തും താരദമ്പതികമായ പൃഥ്വിരാജും സുപ്രിയയും സർപ്രൈസ് ആയ് വളരെ സ്നേഹത്തോടെ കേക്ക് സമ്മാനമായി നൽകുകയും ചെയ്തു.

കൂടാതെ ദുൽഖറിന്റെ സഹോദരി സുറുമി നൽകിയ കേക്കിന്റെ ചിത്രങ്ങളും അമാൽ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. കൊച്ചിയിലെ പ്രശസ്ത കേക്ക് മേക്കർ ആയ ഷസ്നീ നലിയാണ് അമാലിനു വേണ്ടിയുള്ള കേക്കുകൾ ഒരുക്കിയത്. താര ദമ്പതികളായ പൃഥ്വിരാജും സുപ്രിയയും ഇതേ സ്ഥലത്തുനിന്ന് തന്നെയാണ് തന്റെ സുഹൃത്തിനായി കേക്കുകൾ വാങ്ങിച്ചതും. നിരവധി ആരാധകരുള്ള താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. അതുകൊണ്ട് തന്നെ ഈ താര ദമ്പതികളുടെ ചെറിയ വാർത്തകൾ പോലും ഏറെ ജന ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്.

 

View this post on Instagram

 

A post shared by Indulgence (@indulgencebyshazneenali)

Leave a Reply

Your email address will not be published. Required fields are marked *