പല സ്ത്രീകളും അറിയാതെ ചെയ്യുന്ന ഈ തെറ്റ് യൂറിനറി ഇൻഫെക്ഷൻ ഇടയ്ക്കിടെ വരുന്നതിന് കാരണമാകും.. സ്ത്രീകൾ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം…

സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് മൂത്രത്തിൽ പഴുപ്പ് അഥവാ യൂറിനറി ഇൻഫെക്ഷൻ. ഇത് ഒരു പ്രാവശ്യമെങ്കിലും വരാത്തവരായി ആരും ഉണ്ടാവുകയില്ല. ഏതെങ്കിലും കാരണവശാൽ മൂത്രനാളം വഴി മൂത്ര സഞ്ചിയിൽ അണുക്കൾ എത്തിയാൽ ഇത് അണുബാധ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഈ രോഗാവസ്ഥയാണ് യൂറിനറി ഇൻഫെക്ഷൻ.

യഥാസമയം മൂത്രമൊഴിക്കാതെ അധികസമയം മൂത്രശയത്തിൽ കെട്ടിനിൽക്കുന്നത് അണുബാധ ഉണ്ടാവുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. എന്നാൽ മൂത്രനാളത്തിലേക്ക് അണുക്കൾ പ്രവേശിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. വെള്ളം ധാരാളം കുടിച്ചാൽ ഈ അവസ്ഥ ഒരു പരിധിവരെ തടയാൻ സാധിക്കും. പനി, വിറയൽ, അടിവയറ്റിലെ വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന തുടങ്ങിയ ലക്ഷണങ്ങൾ കാണാൻ സാധിക്കും.

പ്രമേഹ രോഗികൾക്കാണെങ്കിൽ യൂറിനറി ഇൻഫെക്ഷൻ വീണ്ടും വരാനുള്ള സാധ്യത ഏറെയാണ്. ഇക്കോളി എന്ന ബാക്ടീരിയകളാണ് 90% വും ഇതിന് കാരണമാകുന്നത്. ഇത് മലവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒന്നാണ്. സ്ത്രീകളിൽ ഇത് കൂടുതലായി കണ്ടുവരുന്നതിനുള്ള കാരണം ഇവരുടെ മലദ്വാരവും യോനീദ്വാരവും തമ്മിലുള്ള അകലം വളരെ കുറവാണ് മാത്രമല്ല മലവിസർജന ശേഷം പുറകിൽ നിന്ന് മുന്നിലേക്ക് കഴുകുന്നുവെങ്കിൽ ഈ ബാക്ടീരിയ യൂറിനറി ഇൻഫെക്ഷന് കാരണമാകും.

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം അത്യാവശ്യമായ ഒന്നാണ് വെള്ളം. വെള്ളം കുടി കുറഞ്ഞാൽ ഈ മൂത്രനാളിൽ ആസിഡ് പി എച്ചിലേക്ക് മാറും. ഇവിടെ ദോഷകരമായ ബാക്ടീരിയകൾ വരും. ആർത്തവ വിരാമ സമയത്ത് സ്ത്രീകളിലെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഉൽപാദനം കുറയുമ്പോഴും അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.