നമ്മുടെ അടുക്കളയിലെ സാധാരണയായ ഒരു ഭക്ഷ്യവസ്തുവാണ് ഉള്ളി. ഭക്ഷ്യവിഭവങ്ങൾക്ക് രുചി നൽകുന്നതിന് ഇത് വിവിധ രൂപങ്ങളിലായി ഉപയോഗിക്കുന്നു. വെള്ള, ചുവപ്പ്, സ്പ്രിംഗ് എന്നിങ്ങനെ പലതരം ഉള്ളികൾ ഉണ്ട്. ഉള്ളി അരിയുന്നത് ഒരു ബാഷ്പീകരണവും സൾഫർ സമ്പുഷ്ടവുമായ എണ്ണ ഉല്പാദിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് നമ്മുടെ കണ്ണുനീർ ഗ്രന്ഥികളിൽ സജീവമാക്കുകയും കണ്ണുനീർ ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യുന്നു.
ഒട്ടനവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഉള്ളി. പ്രമേഹം നിയന്ത്രിക്കാൻ ഇത് വളരെ ഗുണം ചെയ്യും. ഇതിൽ ആൻറി ഡയബറ്റിക് ആൻറി ഓക്സിഡൻറ് എന്നീ ഗുണങ്ങളുണ്ട്. ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഫ്രീ റാഡിക്കലിനെതിരെ പോരാടുന്നതിനും ഉള്ളി വളരെ അധികം സഹായകമാകുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ശരീരത്തിൻറെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ഉള്ളി ഉപയോഗിക്കാവുന്നതാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ളമേറ്ററി, ആൻറി ഹൈപ്പർ ടെൻസിവ് ഗുണങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായകമാകുന്നു. ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉള്ളി ഉപയോഗിക്കാവുന്നതാണ്. ഫ്രീരാഡിക്കലുകൾ മൂലം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് രക്തക്കുഴലുകളെ സംരക്ഷിക്കുന്നു. പുള്ളി അടങ്ങിയിരിക്കുന്ന ചില പോഷകങ്ങൾ ക്യാൻസർ കോശങ്ങൾ പെരുകുന്നത് തടയുന്നു.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ചയെ നിയന്ത്രിക്കുകയും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉള്ളിയിലെ ആൻറി ഇൻഫ്ളമേറ്ററി , ആൻറി ഓക്സിഡൻറ് ആസ്മയ്ക്ക് നല്ലൊരു പരിഹാരം കൂടിയാണ്. രക്തപ്രവാഹത്തെ നിയന്ത്രിക്കാൻ ഉള്ളി വളരെയധികം ഗുണം ചെയ്യും ഇതുമൂലം രക്തക്കുഴലുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.