ദുൽഖറിനേക്കാൾ സ്റ്റൈലായി മമ്മൂക്ക!! പ്രായത്തെ പോലും വെല്ലുവിളിച്ച് താരരാജാവ്.

മോളിവുഡിലെ താര രാജാവും അഭിനയ കുലപതിയും മലയാളികളുടെ സ്വകാര്യ അഹങ്കാരവും ആണ് മമ്മൂക്ക. മറ്റാർക്കും കാഴ്ചവയ്ക്കാൻ ആകാത്ത തരത്തിലുള്ള മാസ്മരികമായ അഭിനയത്തിലൂടെ അന്നും ഇന്നും മലയാളികൾ ഹൃദയത്തിലേറ്റിയ പ്രിയ നടൻ ആണ് മമ്മൂക്ക എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. അതുകൊണ്ടു തന്നെ താരത്തിന്റെ ഏതൊരു വാർത്തയും മലയാളികൾക്കിടയിൽ വളരെ വേഗം ഇടം പിടിക്കാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്ന ഒന്നാണ് താര രാജാവായ മമ്മൂക്കയുടെയും മകനായ ദുൽഖറിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങൾ. ഇരുവരുടെയും ഒന്നിച്ചുള്ള ഈ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ വൈറലാക്കി മാറ്റുകയായിരുന്നു. മമ്മൂക്കയെ പോലെ തന്നെ മകനായ ദുൽഖറും അതിഗംഭീരമായ അഭിനയം കാഴ്ചവെച്ച് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കുന്നത്.

ഇരുവരും ഒന്നിച്ചുള്ള ഈ ചിത്രങ്ങൾ മമ്മൂക്കയുടെ പിറന്നാൾ ആയ സെപ്റ്റംബർ മാസത്തിൽ എടുത്തതാണെങ്കിലും ഇപ്പോൾ വീണ്ടും ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മമ്മൂക്കയും ദുൽഖറും ഒന്നിച്ച് നിൽക്കുമ്പോൾ ദുൽഖറിനേക്കാൾ സ്റ്റൈൽ ആയാണ് മമ്മൂക്ക എത്തുന്നത്. വളരെ അപൂർവമായാണ് ഇരുവരും ഒരു ഫ്രെയിമിൽ എത്തിപ്പെടുക എന്നുള്ളത് കൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രാധാന്യമുള്ളതാണ്.

കുട്ടികൾ മുതൽ മുതിർന്നവർ വരെയും അത്രമാത്രം മമ്മൂക്കയെ ഇഷ്ടപ്പെടുന്നു എന്ന് നിസംശയം പറയാം. എല്ലാ വർഷവും മമ്മുക്കയുടെ പിറന്നാൾ ദിവസം മാത്രം പങ്കുവെക്കുന്ന ഈ ചിത്രങ്ങൾക്ക് ആയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ഒട്ടനേകം പേരാണ് ഈ അച്ഛന്റെയും മകന്റെയും ചിത്രങ്ങൾക്ക് ലൈക്കുകളും  കമന്റുകളും നൽകി രംഗത്തെത്തുന്നത്. ഒപ്പം തന്നെ മോളിവുഡിലെ താര രാജാവും മകനായ ദുൽഖറും ഒരു സിനിമയിൽ ഒന്നിച്ചെത്തുന്ന അത്യപൂർവ നിമിഷങ്ങൾ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *