സൗത്ത് ഇന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള താര ദമ്പതികൾ ആണ് അജിത് ശാലിനി എന്നിവരുടേത്. ഒട്ടേറെ മലയാളികളും ഈ ദമ്പതികളെ വളരെയധികം സ്നേഹിക്കുന്നു എന്ന് പറയാം. നടൻ അജിത്തുമായുള്ള വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു ശാലിനി. എന്നിരുന്നാലും മലയാളികൾക്ക് ശാലിനിയോടുള്ള സ്നേഹത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. അത്രമാത്രം ശാലിനി ചെയ്ത ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ഇടം നേടിയതാണെന്ന് പറയാം.
ബേബി ശാലിനി ആയ് വന്നു അഭിനയത്തിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച നടിയാണ് ശാലിനി. എന്റെ മാമട്ടിക്കുട്ടിയമ്മക്ക് എന്ന സിനിമയിലൂടെയാണ് ശാലിനി ആദ്യമായി മലയാളികൾക്കു മുമ്പിൽ എത്തുന്നത്. ഈ ഒരു സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് സാധിച്ചു. പിന്നീട് കുഞ്ചാക്കോ ബോബന്റെ നായികയായും സിനിമകളിൽ ശോഭിക്കുകയായിരുന്നു.
ഒരുകാലത്ത് യുവാക്കളുടെ സെലിബ്രേറ്റി ക്രഷ് ആയിരുന്നു ശാലിനി എന്ന് പറയാം. ശാലിനി മാത്രമല്ല ശാലിനിയുടെ അനിയത്തിയായ ശാമിലിയും ബാലതാരമായി സിനിമകളിൽ എത്തിയതായിരുന്നു. ഒട്ടേറെ സിനിമകളിൽ അഭിനയിച്ച് ആരാധകരുടെ മനം കവരാൻ ഈ സഹോദരിമാർക്ക് സാധിച്ചു. എന്നാൽ ശാമിലി നായികയായി സിനിമകളിൽ എത്തിയെങ്കിലും ചേച്ചിയെ പോലെ സിനിമകളിൽ ശോഭിക്കാൻ താരത്തിന് സാധിച്ചില്ല. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത ശാലിനിയുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുള്ളത് ശാമിലിയാണ്.
അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് ദീപാവലിയോട് അനുബന്ധിച്ചുള്ള ശാമിലിയുടെ ചിത്രങ്ങൾ. അജിത് ഇല്ലാതെ ശാലിനിയും ശാമിലിയും അനിയനോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരുപാട് കാലങ്ങൾക്ക് ശേഷം തങ്ങളുടെ ഇഷ്ട നടിയെ കാണാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകർ. ഒട്ടനേകം പേരാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. കൂടാതെ ഈ കുടുംബത്തിനും ആരാധകർ ഒന്നടങ്കം ദീപാവലി ആശംസകളും നേരുന്നുണ്ട്.