അടിപൊളി ചിത്രങ്ങളുമായി മലയാളികളുടെ പ്രിയ നടി നസ്രിയ ഫഹദ്!! ക്യൂട്ടെന്ന് എന്ന് പറഞ്ഞ് ആരാധകർ.

നസ്രിയ നസീമിനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. മാത്രം മലയാളികൾ സ്നേഹിക്കുന്ന ഒരു താര ദമ്പതികൾ ആണ് നസ്രിയ ഫഹദ് എന്ന് പറയാം. വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് നസ്രിയ മലയാളികളുടെ ഹൃദയം കീഴടക്കിയത്. നസ്രിയ തന്റെ അഭിനയത്തിലൂടെ മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നസ്രിയയുടെ ക്യൂട്ടിനെസ്സിന് പകരം വയ്ക്കാൻ മലയാള സിനിമ മേഖലയിൽ നിലവിൽ ആരും തന്നെ ഇല്ല.

അത്രമാത്രം മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ച ഒരാളാണ് നസ്രിയ. സമൂഹ മാധ്യമങ്ങളിൽ സജീവമായ നസ്രിയയുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും ഏറെ സന്തോഷത്തോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. നസ്രിയ പങ്കുവെക്കുന്ന ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർക്കിടയിൽ ഇടം പിടിക്കാറുള്ളത്. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നസ്രിയ പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. നസ്രിയ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെക്കുന്നത്.

നസ്രിയ തന്റെ അവധി സമയം വളരെ രസകരമായി ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് ഇവ. ചെറിയ കുട്ടികളെപ്പോലെ കുസൃതി കാട്ടിയും വളരെ സിമ്പിൾ ആയ് പെരുമാറാൻ കഴിയുന്നതുകൊണ്ടുതന്നെ നസ്രിയയെ ഏവരും ഒരുപാട് ഇഷ്ടപ്പെടുന്നു എന്ന് പറയാം. ഫഹദ് ഫാസിലുമായുള്ള താരത്തിന്റെ വിവാഹം മലയാളി പ്രേക്ഷകർ ഒന്നടങ്കം ആഘോഷിച്ച ഒന്നായിരുന്നു. ഫഹദും മലയാളികളുടെ ഇഷ്ട നടൻ ആയതുകൊണ്ട് തന്നെ ഇരുവരും ഒന്നിച്ചപ്പോൾ പ്രേക്ഷകർ വളരെയധികം ആവേശത്തിൽ ആവുകയായിരുന്നു.

നസ്രിയ സിനിമയിൽ നിന്ന് കുറച്ചു കാലമെങ്കിലും മാറി നിന്നപ്പോൾ ആരാധകർ ഒരുപാട് നിരാശയിൽ ആയി എന്ന് പറയാം. എന്നാൽ വീണ്ടും സിനിമയിൽ സജീവമായതോടെ മലയാളി പ്രേക്ഷകർ ഒത്തിരി സന്തോഷത്തിൽ ആവുകയായിരുന്നു. ഏതൊരു വ്യക്തിയോടും ഒരു താര ജാടയുമില്ലാതെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് നസ്രിയ. അതുകൊണ്ട് തന്നെ സിനിമയ്ക്ക് അകത്തും പുറത്തും താരത്തെ സ്നേഹിക്കുന്നവർ നിരവധിയാണ്. ധാരാളം താരങ്ങളും ഒപ്പം തന്നെ നിരവധി ആരാധകരും ആണ് നസ്രിയയുടെ ക്യൂട്ട് ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *