പുതിയ ചിത്രവുമായി മലയാളികളുടെ പ്രിയനടൻ ജയസൂര്യ!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത നടനാണ് ജയസൂര്യ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടനേകം സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനം കവരൻ താരത്തിന് സാധിച്ചു. ഓരോ സിനിമകൾ കഴിയുംതോറും അഭിനയത്തിൽ ആഴ്ന്നിറങ്ങി അതിഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയാണ് ജയസൂര്യ. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിക്കുന്നത്.

ഓരോ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും അതിൽ ജയസൂര്യ എന്ന നടനെ അല്ല പകരം ആ സിനിമയിലെ കഥാപാത്രത്തെ മാത്രമാണ് കാണാൻ സാധിക്കുക. അത്രമാത്രം കഥാപാത്രത്തെ ഉൾക്കൊണ്ടിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. വളരെ ചെറിയ വേഷങ്ങളിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം ഇന്ന് ഒരുപാട് ഉയരങ്ങൾ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെ സജീവമാണ് താരം. ഈ നടൻ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.

അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് നടൻ ജയസൂര്യയുടെ പുതിയ ചിത്രങ്ങൾ. അൺ കണ്ടീഷനൽ ലവ് എന്ന ക്യാപ്ഷനുമായാണ് ജയസൂര്യയും ജയസൂര്യയുടെ പെറ്റ് ആയ പട്ടിക്കുട്ടിയുടെയും ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഇവരുടെ ഈ ക്യൂട്ട് ചിത്രങ്ങൾ പുറത്തു വന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഒപ്പം തന്നെ ധാരാളം ലൈക്കുകളും കമന്റുകളും താരത്തിന്റെ ഈ ചിത്രത്തിന് ആരാധകർ നൽകുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ജയസൂര്യയ്ക്ക് തന്റെ 20 വർഷം കൊണ്ടുള്ള അഭിനയ മികവിന് സകലകലാവല്ലഭനിൽ നിന്നും പൊന്നാടയും പുരസ്കാരവും വാങ്ങിക്കാൻ സാധിച്ചത്. സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞുനിന്ന ഒരു സന്തോഷ വാർത്തയായിരുന്നു ഇത്. ഈ നടന് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും ജയസൂര്യയുടെ കയ്യിൽ സുരക്ഷിതമാണ് എന്ന വിശ്വാസമാണ് മലയാളികൾക്കുള്ളത്. ഇനിയും അത്തരത്തിൽ ഒരുപാട് സിനിമകൾ ചെയ്യാൻ സാധിക്കട്ടെ എന്നും മലയാളികൾ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *