മായാത്ത ഓർമകളുമായി മലയാളികളുടെ പ്രിയ നടൻ ചാക്കോച്ചൻ!! അപ്പനോടൊപ്പമുള്ള ചിത്രങ്ങളുമായ് താരം.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ എവർഗ്രീൻ നായകനാണ് കുഞ്ചാക്കോ ബോബൻ. പണ്ടുമുതലേ കുടുംബപരമായി സിനിമ പാരമ്പര്യം ഉണ്ടെങ്കിലും അതിനെല്ലാം ഉപരി തന്റെ അഭിനയത്തിലൂടെ മലയാളികളുടെ മനം കവരാനും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും ചാക്കോച്ചന് സാധിച്ചു. റൊമാന്റിക് ഹീറോ ആയ് സിനിമകളിൽ ആരംഭം കുറിച്ച മലയാളി പ്രേക്ഷകരുടെ പ്രിയ ചാക്കോച്ചൻ ഇന്നും സിനിമ മേഖലയിൽ സജീവമായി തുടരുന്നു.

വ്യത്യസ്തമായ വേഷങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഏതൊരു വേഷവും അനായാസം കൈകാര്യം ചെയ്യാൻ പറ്റും എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം. ചാക്കോച്ചന്റെ ഏറ്റവും പുതിയ സിനിമയായ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ കൂടി മാസ്മരിക അഭിനയം കാഴ്ചവച്ചുകൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു എന്നു പറയാം. സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായ ചാക്കോച്ചൻ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.

ചിത്രങ്ങൾക്ക് നിറം മങ്ങിയാലും ഓർമ്മകൾ ഇന്നും ഒരുപോലെ തന്നെ നിൽക്കുന്നു എന്ന് പറഞ്ഞാണ് ചാക്കോച്ചൻ അപ്പനായ ബോബന്റെയും ചാക്കോച്ചന്റെയും പഴയകാല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ചാക്കോച്ചൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർക്കായി തന്റെ ജീവിതത്തിലെ ഈ അമൂല്യ നിമിഷം പങ്കുവെക്കുന്നത്. ചാക്കോച്ചന്റെ ഈ ചിത്രത്തിന് താഴെ രമേശ് പിഷാരടി, ഗായത്രി ശങ്കർ, റീനു മാത്യൂസ് തുടങ്ങിയ താരങ്ങളും ഒപ്പം നിരവധി ആരാധകരും രസകരമായ കമന്റുകളുമായി രംഗത്തെത്തിയിരുന്നു.

ഒട്ടനേകം ആരാധകർ താരത്തിന് ഉള്ളത് കൊണ്ട് ചാക്കോച്ചന്റെ ഏതൊരു വാർത്തയും സെക്കന്റുകൾക്കുളിൽ തന്നെ പ്രേക്ഷകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. ചാക്കോച്ചന്റെ പഴയകാല  സുന്ദര നിമിഷങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്. ഒപ്പം തന്നെ അനേകം ലൈക്കുകളും ഈ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ താരത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾക്കായ് കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *