മധുര പതിനേഴിലേക്ക് ചുവടുവച്ച് മലയാളികയുടെ സ്വന്തം മീനുട്ടി!! സന്തോഷത്തിൽ മതിമറന്ന് താരം.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ കൊച്ചു മിടുക്കിയാണ് മീനാക്ഷി അനൂപ്. വളരെ ചെറുപ്രായം തൊട്ട് മലയാളികൾക്ക് മുൻപിൽ എത്തിയ മീനാക്ഷിയെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. അരുൺ കുമാർ സംവിധാനം ചെയ്ത വൺ ബൈ ടു എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് മുമ്പിൽ ആദ്യമായ് എത്തുന്നത് എങ്കിലും അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് മീനാക്ഷിയെ മലയാളികൾ കൂടുതൽ അറിയാൻ തുടങ്ങിയത്. പിന്നീടങ്ങോട്ട് സിനിമ മേഖലയിലുള്ള മീനാക്ഷിയുടെ സാന്നിധ്യം മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.

വളരെ ചുരുക്കം സമയം കൊണ്ട് ജമ്നാപ്യാരി, ഒപ്പം, ഒരു മുത്തശ്ശി ഗദ തുടങ്ങി ഒട്ടനേകം സിനിമകളിൽ വൻ താരനിരയുടെ കൂടെ അഭിനയിക്കാൻ സാധിക്കുകയും സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നതാണ് മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു മീനാക്ഷിയുടെ പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചത്. താരത്തിന്റെ പിറന്നാൾ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന ഒരു ആഘോഷ പരിപാടിയായിട്ടാണ് മീനാക്ഷിയുടെ പിറന്നാൾ നടത്തുന്നത്. മീനാക്ഷിയുടെ പിറന്നാൾ ആണെന്ന് അറിഞ്ഞപ്പോൾ ധാരാളം പേരാണ് താരത്തിന് ജന്മദിനാശംസകൾ അറിയിച്ച് രംഗത്ത് എത്തുന്നത്.

നല്ലൊരു അഭിനേതാവ് എന്നതിനൊപ്പം തന്നെ നല്ലൊരു അവതാരിക കൂടിയാണ് മീനാക്ഷി. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരിക ആയിട്ടാണ് മീനുട്ടി ഇപ്പോൾ മലയാളികൾക്ക് മുൻപ് എത്തുന്നത്. വളരെ നിഷ്കളങ്കമായി പെരുമാറുന്ന ഈ കൊച്ചു മിടുക്കിയെ മലയാളികൾ ഏവരും ഒരുപാട് ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ പരിപാടിയിലൂടെ മീനാക്ഷിയെ കാണാൻ നിരവധി പേരാണ് കാത്തിരിക്കാറുള്ളത്.

 

View this post on Instagram

 

A post shared by Anunaya Anoop (@meenakshiofficial_)

Leave a Reply

Your email address will not be published. Required fields are marked *