ജനപ്രിയ നായകനായ ദിലീപിന്റെ പ്രിയ പുത്രിക്ക് ആശംസകളുമായ് മലയാളികൾ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളി പ്രേക്ഷകരുടെ പ്രിയ താര കുടുംബമാണ് കാവ്യ ദിലീപ് ദമ്പതികളുടെത്. നിരവധി താരങ്ങളാണ് ഈ കുടുംബത്തിന് ആരാധകരായി ഉള്ളത് അതുകൊണ്ട് തന്നെ ഇവരുടെ ഏതൊരു വിശേഷവും വാർത്തയും ചിത്രങ്ങളും സെക്കന്റുകൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ കുറച്ചു മണിക്കൂർ മുമ്പ് മീനാക്ഷി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.

ദിലീപ് കാവ്യ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് മീനാക്ഷി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഒരു വയസ്സ് കൂടി എന്നു പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടും തന്നെ മീനാക്ഷി സജീവം അല്ലെങ്കിലും മീനാക്ഷിക്ക് അടുത്ത ബന്ധം ഉള്ളവരുടെയും സുഹൃത്തുക്കളുടെയും സന്തോഷ നിമിഷങ്ങളെയും പിറന്നാൾ ദിനത്തെയും ആശംസകൾ അറിയിച്ച് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ മീനാക്ഷിക്ക് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞനിയത്തിയുടെ ചിത്രങ്ങളുമായാണ് മീനാക്ഷി എത്തുന്നത്. ഏറെ സന്തോഷത്തോടെ മഹാലക്ഷ്മിയെ ചേർത്ത് പിടിച്ചു ഉമ്മ നൽകുന്ന വളരെ മനോഹരമായ ദൃശ്യങ്ങളാണ് ഇത്. വളരെ കുറച്ച് മാത്രം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ മീനാക്ഷിയുടെ ഈ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആരാധകർ വളരെ വേഗം ഏറ്റെടുക്കുകയായിരുന്നു.

താരത്തിന്റെ ചിത്രത്തിന് താഴെ ഒരുപാട് പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഹാപ്പി ബർത്ത് ഡേ ചക്കരക്കുട്ടി എന്നും, എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ എന്നും കമന്റുകളിലൂടെ ഈ കൊച്ചു മിടുക്കിക്ക് ആശംസകൾ അറിയിക്കുന്നു. ഒട്ടനേകം പേരാണ് മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്. ഈ താര കുടുംബത്തിന്റെ കൂടുതൽ വിശേങ്ങൾ അറിയാൻ ഉത്സാഹത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

Leave a Reply

Your email address will not be published. Required fields are marked *