Making Tasty Pavaykka Kichadi : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു പാവയ്ക്ക കിച്ചടിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇത് ഉണ്ടാക്കിയെടുക്കാനും വളരെയധികം എളുപ്പമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ പാവയ്ക്ക ഒരു മീഡിയം വലുപ്പമുള്ളത് .
എടുത്ത് കനം കുറഞ്ഞ അരിഞ്ഞു വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് പാവയ്ക്ക ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക.
അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും അര ടീസ്പൂൺ ജീരകം ഒരു പച്ചമുളക് മൂന്ന് ടീസ്പൂൺ കട്ട തൈര് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു കപ്പ് തൈര് എടുത്ത് നന്നായി ഉടച്ച് വളരെ ലൂസ് ആക്കി ഒരു പാത്രത്തിൽ പകർത്തി വയ്ക്കുക. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പാവയ്ക്ക ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക .
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക കുറച്ച് വറ്റൽമുളകും കറിവേപ്പിലയും ചേർത്തതിനുശേഷം പാവയ്ക്ക കിച്ചടിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. പാവയ്ക്ക കിച്ചടി ഇതുപോലെ തയ്യാറാക്കു.
One thought on “എത്ര കഴിച്ചാലും മതി വരില്ല ഈ പാവയ്ക്ക കിച്ചടി. പാവയ്ക്ക ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കൂ. | Making Tasty Pavaykka Kichadi”