Making Tasty Egg Roast : വളരെ എളുപ്പത്തിൽ രുചികരവുമായ രീതിയിൽ മുട്ട റോസ്റ്റ് തയ്യാറാക്കാൻ ഇനി ഈ ചേരുവ ചേർത്താൽ മാത്രം മതി. ഈ മുട്ട റോസ്റ്റ് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് കാണട്ടെ. ഇതിനായി രണ്ടു സവാള ചെറുതായി അരിഞ്ഞത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതുപോലെ രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്തത് നന്നായി അരച്ചെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് ഗ്രാമ്പൂ ഒരു കറുവപ്പട്ട ഏലക്കായ ചേർത്ത് ചൂടാക്കുക ശേഷം ഒരു ടീസ്പൂൺ ചെറുതായിട്ട് ചേർക്കുക ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി ചേർക്കുക രണ്ടു പൂത്തു വരുമ്പോൾ 1/2 ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
രണ്ടും വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എല്ലാം ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇണക്കി യോജിപ്പിക്കുക നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് ചായ ഒഴിച്ച് കൊടുക്കുക.
ഇതിനുവേണ്ടി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ചായപ്പൊടി ഇട്ട് തിളപ്പിച്ച് അരിച്ചു എടുക്കേണ്ടതാണ്. ഇത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ചെറുതായി ചൂടായി വരുമ്പോൾ ഒഴുകി വച്ചിരിക്കുന്ന മുട്ട ചേർത്തുകൊടുക്കുക ശേഷം അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. നല്ലതുപോലെ കുറുകി ഗ്രേവി പരുവം ആകുമ്പോൾ മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം.മുട്ട റോസ്റ്റ് ഇതുപോലെ തയ്യാറാക്കുക.